BREAKING NEWS

12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

പെരമ്പലൂർ: 12 വയസ്സുകാരിയായ മകൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകിയ 21കാരനെ കുത്തിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വെൺബാവൂർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വേപ്പന്തട്ട താലൂക്കിലെ വെൺബാവൂർ സ്വദേശിയായ എസ്. അഭിമന്യു (21) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ബാലസുബ്രഹ്മണ്യത്തെ (50) പൊലീസ് അറസ്റ്റ് ചെയ്തു.

പെരമ്പലൂരിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംസിഎ വിദ്യാർഥിയായിരുന്നു അഭിമന്യു. എട്ടാം ക്ലാസിൽ പഠിക്കുന്ന മകളുമായുള്ള അഭിമന്യുവിന്റെ ബന്ധത്തെ പിതാവ് നേരത്തേ എതിർത്തിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് മകളോടും അഭിമന്യുവിനോടും ഇയാൾ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് അഭിമന്യു പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. അടുത്തിടെ പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകുകയും പതിവായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ബാലസുബ്രഹ്മണ്യം ഞായറാഴ്ച രാത്രി അഭിമന്യുവിന്റെ വീട്ടിലെത്തി ഇക്കാര്യം ചോദ്യം ചെയ്തു.

ഇത് വാക്കേറ്റത്തിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങി. തർക്കത്തിനിടെ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ബാലസുബ്രഹ്മണ്യം അഭിമന്യുവിനെ അടിച്ചുവീഴ്ത്തി. തുടർന്ന് കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിമന്യു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൈക്കലത്തൂർ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് വൈകാതെ ബാലസുബ്രഹ്മണ്യത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026