കതിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ ഡ്രൈവറെ കാണതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന വിദ്യാധരന്റെ ഭാര്യ ലതയെ രക്ഷപ്പെടുത്തി. വേറ്റിനാട് കുറ്റിയാണി റോഡിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി സംഭവസ്ഥലത്തു തിരച്ചിൽ തുടരുകയാണ്.
വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം സ്ഥലത്ത് ശക്തമായ മഴയുണ്ടായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ വെള്ളം കയറിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവർ റോഡിലെ വെള്ളം കണ്ട് ഓട്ടോ തിരിക്കാനുള്ള ശ്രമത്തിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വിദ്യാധരന്റെ കയ്യിൽ ആദ്യം പിടിക്കാൻ കിട്ടിയിരുന്നെങ്കിലും പിന്നീട് വഴുതിപ്പോവുകയായിരുന്നു. വെഞ്ഞാറമൂടി, നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.