BREAKING NEWS

നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്ഷൻ കമ്മീഷണർ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാംലീല മൈതാനത്ത് നടന്ന ‘ഇന്ത്യ’ മുന്നണിയുടെ ‘ചലോ ഡൽഹി’ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ഭിന്നിപ്പിക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ജനങ്ങളും പ്രതിപക്ഷവും ശക്തമായി പോരാടുമ്പോൾ നരേന്ദ്ര മോദിക്ക് അധികാരത്തിൽ നിന്ന് ഇറങ്ങേണ്ടി വരും. വോട്ട് മോഷണത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനുമുള്ള പോരാട്ടം മുന്നണി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

ഗ്യാനേഷ് കുമാർ ‘മോദിയുടെ പാവയായി’ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച തേജസ്വി യാദവ്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മഹാഭാരത യുദ്ധത്തോട് ഉപമിച്ചു. രാമായണ നാടകങ്ങൾ അവതരിപ്പിക്കുന്ന രാംലീല മൈതാനം ഇന്ന് വോട്ട് മോഷ്ടിക്കുന്നവർക്കെതിരെ ‘മഹാഭാരതം’ തീർക്കാൻ പ്രതിപക്ഷത്തിന് കുരുക്ഷേത്രമായി മാറിയിരിക്കുകയാണെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026