BREAKING NEWS

മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍

· · 1 min read
Share: Copied!

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. അമരാവതി തോട്ടുപീടിക ഭാഗത്ത് ലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കണ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരന്തരം മദ്യപിക്കുന്നതിനായി കണ്ണൻ അമ്മ ലക്ഷ്മിയോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു.

സംഭവദിവസം പകലും ഇയാൾ പണത്തിനായി അമ്മയെ സമീപിച്ചിരുന്നു. എന്നാൽ കയ്യിൽ പണമില്ലെന്ന് പറഞ്ഞ് ലക്ഷ്മി പണം നൽകാൻ തയ്യാറായില്ല. തുടർന്ന് വൈകുന്നേരത്തോടുകൂടി കടുത്ത മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീണ്ടും അമ്മയുമായി തർക്കത്തിലേർപ്പെടുകയും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയുമായിരുന്നു.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ ഉടൻ തന്നെ ഫോർട്ട് കൊച്ചി പൊലീസ് സ്ഥലത്തെത്തുകയും പ്രതിയായ കണ്ണനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026
BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026
BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026