BREAKING NEWS

വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി

· · 1 min read
Share: Copied!

വയനാട്: വയനാട് പഠനയാത്ര വിവാദത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. വടുവഞ്ചാല്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റം. പഠനയാത്രയില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ കൂടുതല്‍ അന്വഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിഎ പ്രസിഡന്റിനെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ആര്‍ഡിയില്‍ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ മദ്യപിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍ അധ്യാപകന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന സാഹചര്യമുണ്ടായതോടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് താന്‍ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. തനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ ഒരാളെ മാനസികമായി തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് താനെന്നും ഷിവി കൃഷ്ണ പറഞ്ഞു. തനിക്കെതിരെ പൊലീസില്‍ ഒരു പരാതിയും ഇല്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകള്‍ ഉണ്ടായി.

എങ്കിലും താന്‍ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. അവര്‍ക്ക് അത്രയേ അറിവുള്ളൂ. തന്റെ സത്യസന്ധത തെളിയിക്കാനാണ് പരിശോധനയ്ക്ക് വന്നത്. എന്നാല്‍ വന്നവരില്‍ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ട്. പരാതികള്‍ ഒന്നുമില്ലാത്തതിനാല്‍ താന്‍ യാതൊരുവിധ പരിശോധനകള്‍ക്കും വിധേയനാകാന്‍ ബാധ്യസ്ഥനല്ല. എന്നാല്‍ യൂറിന്‍ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026