BREAKING NEWS

കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്

· · 1 min read
Share: Copied!

കാഞ്ഞിരപ്പള്ളി: ചോറ്റിയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ മനപ്പൂർവം അപകടം സൃഷ്ടിച്ചതാണെന്ന് സൂചന. ഇന്നലെ രാവിലെ 8.15ന് ചോറ്റി കവലയിലാണ് അപകടമുണ്ടായത്.

മുണ്ടക്കയം ഭാഗത്തുനിന്നും എത്തിയ കാർ ആദ്യം ഒരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയും ആയിരുന്നു. ഏഴോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അഞ്ചു കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരിൽ 8 പേരെ 26ാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും, രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് ആളുകൾക്ക് സാരമായി പരുക്കേറ്റുണ്ട്. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് കൂട്ടയിടി നടക്കുകയുമായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026