BREAKING NEWS

വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ

· · 1 min read
Share: Copied!

കണ്ണൂർ: വീട്ടമ്മ പുറത്തുപോയ സമയത്ത് വീടിനകത്ത് അതിക്രമിച്ചുകയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും മലമൂത്രവിസർജനം നടത്തുകയും ചെയ്തു. ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് വീടുപൂട്ടി പുറത്തുപോയ പുഷ്പലത വൈകിട്ട് ആറോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിങ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും ടിവിയും മേശയും അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കണ്ടെത്തിയത്. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് പുഷ്പലത പറഞ്ഞു. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പുഷ്പലത.

പരാതിയെ തുടർന്ന് പാനൂർ എസ്.ഐ. മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026
BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026