BREAKING NEWS

എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്

· · 1 min read
Share: Copied!

ചാരുംമൂട്: കായംകുളം- പുനലൂർ റോഡിൽ എമര്‍ജന്‍സി വാഹനങ്ങളിൽ ഉപയോഗിക്കുന്ന സൈറൺ മുഴക്കിയും അമിത ശബ്ദവും പ്രത്യേക വെളിച്ചവും ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ കാർ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് 24,600 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച് വാഹനമോടിച്ച ശൂരനാട് വടക്ക് പാവുമ്പ സ്വദേശി അച്ചു പ്രസാദിനെതിരെ നൂറനാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ രാത്രി 12 മണിയോടെ ചാരുംമൂട് ജങ്ഷന് കിഴക്കുവശമാണ് സംഭവം.

കാറിന്റെ പുറം ഭാഗത്തും പ്ലാറ്റ്ഫോമിലും ഉൾപ്പെടെ എൽ. ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച് കാഴ്ച മങ്ങുന്ന രീതിയിൽ പ്രകാശം പരത്തിയും, എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രത്യേക സൈറൺ അമിത ശബ്ദത്തിൽ മുഴക്കിയും സൈലൻസർ റെയ്‌സ് ചെയ്തുമായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് പൊലീസ് രാത്രികാലങ്ങളിൽ നടത്തിവരുന്ന രാത്രികാല പട്രോളിങിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ അമിത മദ്യലഹരിയിലാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനവും മദ്യലഹരിയിൽ വാഹനം ഓടിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുത്ത ശേഷം വാഹനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒക്ക് കൈമാറി.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെമീറും സംഘവും നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചതിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തി. താക്കോലിന് പകരം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുന്ന സംവിധാനം, എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ശബ്ദങ്ങളിലുള്ള സൈറൺ സംവിധാനം, വാഹനത്തിന്റെ യഥാർഥ നിറം മാറ്റി കളർ മാറ്റൽ സംവിധാനം ഒരുക്കിയത്, പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ എൽ.ഇ.ഡി കളർ ലൈറ്റുകൾ ഘടിപ്പിച്ചത്, അമിത ശബ്ദമുണ്ടാക്കുന്ന സംവിധാനം, പുറത്തേക്ക് തള്ളിനിൽക്കുന്ന അലോയ് വീലുകൾ എന്നു ക്രമക്കേടുകളാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026