ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായതായി റിപ്പോർട്ട്. വിവാഹവാർത്ത ഒമർ അബ്ദുള്ള തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിധി റസ്ദാനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അദ്ദേഹം, ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന കുറിപ്പും പങ്കുവെച്ചു. ഒക്ടോബർ 30നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽനിന്ന് വ്യക്തമാകുന്നത്.
ആദ്യഭാര്യ പായൽ അബ്ദുള്ളയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിനുള്ള നിയമനടപടികൾക്ക് 2026 ജൂലൈയിൽ സുപ്രീംകോടതി വഴിയൊരുക്കിയിരുന്നു. 1994ലാണ് ഒമർ അബ്ദുള്ളയും പായലും വിവാഹിതരായത്. ദീർഘകാലത്തെ വേർപിരിയലിനും നിയമനടപടികൾക്കും ശേഷമാണ് ഒമർ അബ്ദുള്ള പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.