BREAKING NEWS

സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിനു പിന്നാലെ നടപടി. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച താരത്തിനാണ് അനുവദനീയമായ പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തി. ഇതോടെ 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു.

കോരുത്തോട് സ്‌കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ള കുട്ടികൾ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം വ്യാജ പ്രായം കാണിച്ച് പങ്കെടുത്തത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ. പ്രായത്തട്ടിപ്പ് കണ്ടെത്തിയ താരത്തെ തൽക്കാലം തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അപ്പീൽ കമ്മിറ്റി തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും അന്തിമ നടപടി.

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്. ഈ വർഷം ഉത്തർപ്രദേശിൽനിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.

താരത്തിന് രണ്ട് ആധാർ കാർഡുകളുണ്ടെന്ന ആരോപണവുമായി കോതമംഗലം മാർ ബേസിൽ, ഐഡിയൽ സ്‌കൂളുകളാണ് പരാതി നൽകിയത്. പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാർ പറഞ്ഞു.

മത്സരിച്ച മറ്റു കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ സങ്കടമുണ്ടെന്നും പരിശോധന നടത്താൻ തയ്യാറായ സർക്കാരിന് നന്ദിയുണ്ടെന്നും ഷിബി പറഞ്ഞു. ഈ ഇനത്തിൽ മാത്രമല്ല, ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് നടന്നതായി പരാതിയുയർന്നിട്ടുണ്ട്. ഈ ഇനങ്ങളിൽ മത്സരിച്ച വിദ്യാർഥികളുടെയും എല്ലുപരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026