BREAKING NEWS

ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ… ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീ. ജഡ്ജിക്കെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി‌യുടെ തീരുമാനം. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി മതിയെന്നാണ് തീരുമാനം. അതേസമയം സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ഇതിനിടെ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് റജിസ്ട്രാറെ കണ്ടിരുന്നു.

അതേസമയം പോലീസ് ക്ലബിൽ ജഡ്ജിയെ ക്രൈംബ്രാഞ്ച് രണ്ടുമണിക്കൂർ ചോദ്യം ചെയ്തു. നാളേയും തുടരും. ഇതിനിചെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണമെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിച്ച അഡീഷണൽ സെഷൻസ് കോടതിയിലാണ് ആവശ്യമുന്നയിച്ചത്. ജയബാലകൃഷ്ണന്റെ കുടുംബത്തെ ഹർജിയിൽ കക്ഷി ചേർത്തു. പ്രതി സ്ഥിരമായി അമിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്നയാളാണെന്ന് കുടുംബം ആരോപിച്ചു. ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ കോടതി പ്രതിയുടെ കുടുംബത്തിന് നോട്ടിസ് അയച്ചു.

അതേപോലെ കേസിൻറെ അന്വേഷണ വീഴ്ചയിൽ കൊച്ചി കമ്മീഷണറുടെ കസേര തെറിച്ചു. കാളിരാജ് മഹേഷ് കുമാറിനെ പകരം പദവി നൽകാതെയാണ് സ്ഥലം മാറ്റിയത്. പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതും ജഡ്ജിക്കെതിരെ കേസെടുക്കാൻ വൈകിയതിലും കമ്മീഷണറുടെ മേൽനോട്ടക്കുറവുണ്ടായെന്നാണ് ആഭ്യന്തരവകുപ്പിൻറെ കണ്ടെത്തൽ. ഇന്നലെ സിഐ ഉൾപ്പടെ നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു.

വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ… ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും… കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ടിയെ കൊണ്ടുവന്നതിലും മാ​യ പ​ങ്കാ​ളി

BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026