BREAKING NEWS

വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ… ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും… കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ടിയെ കൊണ്ടുവന്നതിലും മാ​യ പ​ങ്കാ​ളി

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: ഏറെ വിവാദമായ കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റിൽ. ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യു​മാ​യ മാ​യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്പാ ​ന​ട​ത്തി​പ്പി​ൽ മാ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാത്രമല്ല സ്പാ​യി​ലെ പ​ണ​മി​ട​പാ​ടു​ക​ളി​ലും മാ​യ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. 16 കാ​രി​യെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സിന്റെ ക​ണ്ടെ​ത്ത​ൽ. ഈ കേ​സി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പി​നെ​യും പോ​ലീസ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഉ​ള്ളൂ​ർ സോ​ണ​ൽ ഓ​ഫി​സി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്നു . ഡ്രീം ​എ​ന്ന പേ​രി​ലു​ള്ള സ്പാ ​അ​നു​രൂ​പി​ൻറെ ബി​നാ​മി സ്ഥാ​പ​ന​മാ​ണെ​ന്ന് നേ​ര​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

അതേസമയം ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മാ​തൃ​സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് കു​ട്ടി​യെ കോ​വ​ള​ത്ത് എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ സ്പാ​ക​ളി​ലാ​യി കു​ട്ടി​യെ ജോ​ലി​ക്ക് നി​ർ​ത്തു​ക​യും അ​വി​ടെ​വ​ച്ച് നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു ദി​വ​സം സ്പാ​യി​ൽ വ​ച്ച് പ​തി​ന​ഞ്ചോ​ളം പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന് കു​ട്ടി അന്വേഷണ സംഘത്തിനു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ക്രൂ​ര​മാ​യ ചൂ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ്പാ​യി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഒ​രു യു​വാ​വു​മാ​യി പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​കു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളോ​ടൊ​പ്പം ഒ​ളി​ച്ചോ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക്രൂരമായ പീഡനകഥ പു​റ​ത്ത​റി​യു​ന്ന​ത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026