BREAKING NEWS

നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 25 വയസുവരെ ലൈസൻസ് നൽകില്ല

· · 1 min read
Share: Copied!

കൊച്ചി: അഡിഷനൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ചു തട്ടുകടയുടമ മരിച്ച സംഭവത്തിൽ ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്നും ആഡംബര ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പതിനേഴുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന കൗമാരക്കാരൻ ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

അതേസമയം അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനു 4 പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ചേരാനല്ലൂർ സിഐ കെ.എസ്. ശ്യാംകുമാർ, എസ്ഐ വി.എസ്. വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ കെ.ടി. മനോജ്, സീനിയർ സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണു നടപടിയുണ്ടായത്. അപകടമുണ്ടാക്കിയ പ്ലസ് വൺ വിദ്യാർഥിക്കു ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ആദ്യം കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് എഡിജിപി പി. വിജയൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ അഡിഷനൽ ജ‍ഡ്ജിക്ക് സസ്പെൻഷനു മുന്നോടിയായി ഇന്ന് കാരണം കാണിക്കൽ നോട്ടിസ് നൽകും. പതിനേഴുകാരന് 25 വയസുവരെ ലൈസൻസ് നൽകില്ലെന്നും കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നു കാട്ടി പോർട്ട്‌ഫോളിയോ ജഡ്ജ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനു കത്തു നൽകിയിരുന്നെങ്കിലും ഇന്നലെ തുടർനടപടികളുണ്ടായില്ല. കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നു ഹൈക്കോടതി പോലീസിനെ അറിയിച്ചു.

സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026