BREAKING NEWS

കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി… വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്

· · 1 min read
Share: Copied!

അടൂർ: അടുത്തടുത്ത് അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പത്തനംതിട്ടയിൽ 16കാരന്റെ കൂട്ടുകാരുമൊത്ത് കറക്കം സ്വന്തം കാറോടിച്ച്. ഒപ്പം റീൽസെടുക്കലും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യും. സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനമുൾപ്പെടെ പൊക്കി. ലൈസൻസില്ലാതെ ബൈക്കും, കാറും ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ രക്ഷകർത്താവിനെതിരെ പോലീസ് കേസുമെടുത്തു ഏഴംകുളം നെടുമൺ പാലമൂട്ടിൽ റജീന നൗഷാദി(52)നെതിരെയാണ് പോലീസ് കേസെടുത്തത്.

ഇവരുടെ പേരിലുള്ള കാറും, കൊല്ലം പാതിരിക്കൽ രതീഷ് ഭവനിൽ രവീന്ദ്രൻ (65) എന്നയാളുടെ പേരിലുള്ള ബൈക്കും അടൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ ബൈക്ക് രവീന്ദ്രൻ കുറച്ചു നാളുകൾക്ക് മുൻപ് വിറ്റതാണെന്ന് പോലീസിനോട് പറഞ്ഞു.

അതേസമയം റജീനയുടെ പ്രായപൂർത്തിയാകാത്ത മകൻ കുറച്ചു നാളുകളായി കാറിൽ അടൂർ, കൊടുമൺ പ്രദേശങ്ങളിൽ കറങ്ങുന്നതായി ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാറിന് വിവരം ലഭിച്ചിരുന്നു. അടൂർ നഗരത്തിൽ തിരക്കുള്ള പല സമയങ്ങളിലും കുട്ടി കാറുമായി എത്താറുണ്ടായിരുന്നു. ഇതു കൂടാതെ കാർ ഓടിക്കുന്ന രംഗങ്ങൾ വീഡിയോയായി പകർത്തി സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ഇടുകയും ചെയ്തു.

ഇതോടെ പോലീസ് രണ്ടു ദിവസങ്ങളായി അടൂരിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഒന്നിന് പറക്കോട്-ഏഴംകുളം ഭാഗത്തുവെച്ച് പോലീസ് തിരയുന്ന കാർ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കാർ തടഞ്ഞു നിർത്തി. എന്നാൽ ഈ സമയം സ്ഥിരമായി കാർ ഓടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയല്ലായിരുന്നു കാർ ഓടിച്ചത്. പക്ഷെ കുട്ടിയുടെ കുറച്ച് സുഹൃത്തുക്കൾ കാറിലുണ്ടായിരുന്നു. നെടുമൺ സ്വദേശി ബേസിൽ എന്ന 18-കാരനാണ് ഈ സമയം കാറോടിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് കാർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. കാറിന് തൊട്ടുപിന്നാലെ തന്നെ പോലീസ് തിരഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്കിൽ സ്ഥലത്തെത്തി. ഇതോടെ കാർ ഓടിച്ചയാളേയും പ്രായപൂർത്തിയാകാത്ത ആളേയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടി കുറച്ചു നാളുകളായി പല വാഹനങ്ങൾ ഓടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ എല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 16-കാരനെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 25 വയസുവരെ ലൈസൻസ് നൽകില്ല

BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026
BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026