BREAKING NEWS

ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?

· · 1 min read
Share: Copied!

ഇൻഡോർ: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്. ബിൽഡിങ് ഓഫിസറായ രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് നടത്തിയ യാത്രയാണ് വിവാദമായത്. തായ്‌ലൻഡിൽ മുതല ഇറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ട ഭാര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് യാത്രയെക്കുറിച്ചുള്ള വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

“തായ്‌ലൻഡിൽ ആദ്യമായി മുതല പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് റാത്തോഡിന്റെ ഭാര്യ വിഡിയോ പങ്കുവച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥൻ വിദേശയാത്ര നടത്തിയ കാര്യം ഓഫീസിലുള്ളവർ അറിഞ്ഞതായാണ് റിപ്പോർട്ട്. തുടർന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ റാത്തോഡിന് നഗരസഭ കാരണം കാണിക്കൽ നോട്ടിസ് നൽകുകയായിരുന്നു.

ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഒന്നും രണ്ടും മൂന്നും സോണുകളിലെ ബിൽഡിങ് ഓഫിസറാണ് റാത്തോഡ്. ഒക്ടോബർ 19 മുതൽ 23 വരെ അദ്ദേഹം അവധിയിലായിരുന്നുവെന്ന് മുനിസിപ്പൽ കമ്മിഷണർ വ്യക്തമാക്കി. എന്നാൽ അവധി അപേക്ഷയിൽ വിദേശയാത്ര നടത്തുന്നതായി പരാമർശിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

നോട്ടിസിന് റാത്തോഡ് നൽകുന്ന മറുപടി പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026