BREAKING NEWS

പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ

· · 1 min read
Share: Copied!

മധുരൈ: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തേക്കാംപട്ടി ജയിലിൽനിന്ന് 17 തടവുകാർ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു. ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച ശേഷമാണ് സംഘം ജയിൽ ചാടിയത്. ജയിൽ ചാടിയ പ്രതികളിൽ ഒരാളെ പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിലുടനീളം പോലീസ് തിരച്ചിൽ ശക്തമാക്കി. പ്രതികൾ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത പരി​ഗണിച്ച് കേരളത്തിലും മറ്റു വിവിധ ജില്ലകളിലുള്ള വാഹന പരിശോധനയും നിരീക്ഷണവും ഊർജിതമാക്കിയിട്ടുണ്ട്.

തേനിയിലെ പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, തടവുകാരിൽ ചിലർ അപസ്മാരം ബാധിച്ചതുപോലെ അഭിനയിച്ചാണ് ജയിൽ ജീവനക്കാരെ സമീപത്തേക്ക് എത്തിച്ചത്. സഹായിക്കാനായി ജീവനക്കാർ അടുത്തെത്തിയതോടെ ഇവരെ ആക്രമിച്ചശേഷം തടവുകാർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തെത്തുടർന്ന് തേനി ജില്ലാ പോലീസ് മേധാവി കെ.എസ്. പ്രവീൺ ഗൗതം ജയിലിലെത്തി പരിശോധന നടത്തി. സംഭവത്തിൽ കണ്ടമനൂർ പോലീസ് കേസെടുത്തു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്. ജയിൽ വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രക്ഷപ്പെട്ടവരിൽ പലരും വില്ലുപുരം സ്വദേശികളാണെന്ന് കരുതുന്നതിനാൽ ഇവിട‌െ ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തടവുകാർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചേക്കാമെന്ന ആശങ്കയെ തുടർന്ന് വില്ലുപുരം ജില്ലയിലുടനീളം വാഹന പരിശോധന കർശനമാക്കി. രക്ഷപ്പെട്ടവർ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലും പോലീസ് പരിശോധന തുടരുകയാണ്.

ലിംഗം, രാജ സിംഗന്ധർ, കറുപ്പസാമി, ശിലംബരശൻ, തിരുപ്പതി, മെൻജിസുന്ദരം, സബരി, പൊൻ മുത്തു, നിജാന്ത്, കാർത്തിക് രാജ, മുഗിലൻ, സെൽവ, തരുൺ, രാജ്കുമാർ, പ്രവീൺ, മുത്തു ഇളങ്കോ, രാജുവീൻ എന്നിവരാണ് രക്ഷപ്പെട്ട തടവുകാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാൾ രക്ഷപ്പെ‌ടുന്നതിനിടെ പോലീസ് പിടിയിലായിട്ടുണ്ട്.

ജയിലിലെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളുണ്ടോയെന്നും തടവുകാർ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്താൻ മുതിർന്ന പോലീസ്, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.

അതേസമയം ആക്രമണത്തിനിരയായ ജയിൽ ഉദ്യോഗസ്ഥന്റെ ആരോഗ്യനിലയെക്കുറിച്ച് അധികൃതർ ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെട്ട തടവുകാർ ഏതെല്ലാം കുറ്റങ്ങൾക്കാണ് ജയിലിൽ കഴിഞ്ഞിരുന്നതെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. ഇവരിൽ ആരെയെങ്കിലും ഇതിനകം പിടികൂടിയിട്ടുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026