BREAKING NEWS

“പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ… അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?’…എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന് 100 കോടി കോഴ വാങ്ങിയ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന് 100 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മുൻ വിദ്യാഭ്യാസമന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിലായതിനു പിന്നാലെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ (ഡിഎംകെ) രൂക്ഷ വിമർശനവുമായി രംഗത്ത്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ ലക്ഷ്യമിട്ട് ടിവികെയുടെ ഐടി വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ പരിഹാസവും വിമർശനവും ഉയർത്തി രം​ഗത്തെത്തി. അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടി നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ സ്റ്റാലിൻ സ്വീകരിക്കുന്ന നിലപാട് കാപട്യമാണെന്നാണ് ടിവികെയുടെ ആരോപണം.

2025ൽ കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിനുശേഷം അൻബിൽ മഹേഷ് നടത്തിയ പരാമർശങ്ങളാണ് ടിവികെ ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. നടനും ടിവികെ അധ്യക്ഷനുമായ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. പരിപാടിക്കിടെ ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്ന് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മഹേഷ് വികാരാധീനനായി പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും അദ്ദേഹത്തിന്റെ വാക്കുകളും പരാമർശിച്ചാണ് ടിവികെയുടെ പരിഹാസം.

‘നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ട്’ എന്ന വാചകത്തോടൊപ്പം കണ്ണിറുക്കുന്ന ഇമോജിയും ചേർത്താണ് ടിവികെയുടെ ഐടി വിഭാഗം ഒരു പോസ്റ്റ് പങ്കുവെച്ചത്. കരൂർ ദുരന്തത്തിനുശേഷം മഹേഷ് കണ്ണീരോടെ സംസാരിക്കുന്ന വീഡിയോയെ പരോക്ഷമായി പരാമർശിച്ചുള്ളതായിരുന്നു പോസ്റ്റ്. അന്ന് പൊതുജനങ്ങളോട് സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു മഹേഷ് സംസാരിച്ചിരുന്നത്. ഇപ്പോൾ അഴിമതി ആരോപണത്തിൽ അദ്ദേഹം അറസ്റ്റിലായതോടെയാണ് പഴയ പരാമർശങ്ങൾ ഉയർത്തിക്കാട്ടി ടിവികെ ഡിഎംകെയെ പരിഹസിക്കുന്നത്.

സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള മറ്റൊരു പോസ്റ്റിൽ, അധികാരത്തിലിരുന്നപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നോ എന്ന് ടിവികെ ചോദിച്ചു. സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും അവയെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രസ്താവനകൾ നടത്തുകയാണെന്നാണ് വിമർശനം.

‘പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ… അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ, ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?’ എന്നായിരുന്നു ടിവികെ ഐടി വിഭാഗത്തിന്റെ പരിഹാസം.

സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന് സ്ഥിരമായ അംഗീകാരം, ലൈസൻസുകൾ, മറ്റ് സർക്കാർ അനുമതികൾ എന്നിവ നൽകുന്നതിന് പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അൻബിൽ മഹേഷിനെ ചെന്നൈ പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം തേടി അദ്ദേഹം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏകദേശം 100 കോടി രൂപയുടെ അഴിമതിയാണ് കേസിൽ ആരോപിക്കപ്പെടുന്നത്.

ഡിഎംകെയെ ‘അഴിമതിയിൽ മുങ്ങിയ പാർട്ടി’യെന്ന് വിശേഷിപ്പിച്ചുകൊണ്ട് ടിവികെ ഐടി വിഭാഗം മറ്റൊരു ദീർഘമായ കുറിപ്പും പങ്കുവെച്ചു. ഒരു വകുപ്പിനെയും ഒഴിവാക്കാതെ വിവിധ മേഖലകളിൽ നിരന്തരം അഴിമതി നടത്തിയെന്നാണ് ഡിഎംകെയ്‌ക്കെതിരായ ആരോപണം. ‘അഴിമതിയിൽ മുങ്ങി ദുർഗന്ധം വമിക്കുന്ന ഡിഎംകെ എല്ലാ മേഖലയിലും ദുരന്തമല്ലേ? ഒരു വകുപ്പിനെയും ഒഴിവാക്കാതെ എല്ലാ മേഖലയിലും അഴിമതിയുടെ കളികൾ തുടർച്ചയായി നടത്തിയവർ ഇപ്പോൾ സദ്ഗുണസമ്പന്നരുടെ വേഷം കെട്ടുന്നത് ന്യായമാണോ?’ എന്നും ടിവികെ ചോദിച്ചു.

അഴിമതി കേസുകളിൽ പ്രതികളായവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന ഡിഎംകെയ്ക്ക് ഇപ്പോൾ നിയമവും നീതിയും അഴിമതിക്കേസുകളിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം നൽകുകയാണെന്ന പരിഹാസവും പോസ്റ്റിലുണ്ടായിരുന്നു. ‘ശുദ്ധമായ ഭരണം’ എന്ന മുദ്രാവാക്യം ഉയർത്തുന്ന ഡിഎംകെയുടെ രാഷ്ട്രീയ നിലപാടിനെയും ടിവികെ ചോദ്യം ചെയ്തു. അഴിമതി ആരോപണങ്ങൾ നേരിടുന്ന ഡിഎംകെയ്ക്ക് ഇനിയും ശുദ്ധമായ ഭരണം എന്ന പേരിൽ രാഷ്ട്രീയ പ്രചാരണം നടത്താനാകുമോയെന്നായിരുന്നു ചോദ്യം.

‘അഴിമതിയുടെ അധികാരവും ദുഷ്ടശക്തിയുമായ ഡിഎംകെ സദ്ഗുണസമ്പന്നരുടെ വേഷം കെട്ടി ഇനി മുതൽ ശുദ്ധമായ ഭരണം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാൽ ജനങ്ങൾ നിങ്ങളുടെ മേൽ പനിനീർ തളിക്കുമെന്ന് കരുതിയോ?’ എന്നും ടിവികെ പരിഹസിച്ചു.

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026