BREAKING NEWS

‘കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്… മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മാത്രം അറിയുന്ന കുറച്ചുപേർ’… തല മുണ്ഡനം ചെയ്ത് പി.എസ്.സി ഉദ്യോഗാർഥികൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: പി.എസ്.സി നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ. എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരസമിതി കൺവീനർ വളർമതിയാണ് തല മുണ്ഡനം ചെയ്തത്. ഉടൻ തന്നെ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും അവർ അറിയിച്ചു.

അതേസമയം സമരം തുടങ്ങി 113 ദിവസം പിന്നിടുകയാണ്. തങ്ങൾ ഒരുപാടു തവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചുവെന്നും കാണാൻ സാധിച്ചില്ലെന്നും വളർമതി പ്രതികരിച്ചു. സഭ നടക്കുന്ന സമയമായിരുന്നു. പിന്നീട് അവധി ദിവസങ്ങളും. അതുകൊണ്ടുതന്നെ കാണാൻ പറ്റിയില്ല. പിന്നെ നമ്മളെ ഇങ്ങനെ കുറെ ദിവസം ഓരോന്ന് പറഞ്ഞ് ഇരുത്തുക എന്നുള്ളതായിരുന്നു അവരുടെ അജണ്ട. നാല്പത്തിയഞ്ച് ദിവസം സമയം ചോദിച്ചത് സമരം പൊളിക്കാനുള്ള ഒരു നടപടിയായി മാത്രമേ കാണാൻ കഴിയുവെന്നും വളർമതി പറഞ്ഞു.

അതുപോലെ തങ്ങളുടെ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ഈ വിദ്യാഭ്യാസ വകുപ്പിന് അറിയാഞ്ഞിട്ടല്ല. എയ്ഡഡ് അധ്യാപകർ ഇവിടെ വന്ന് സമരം നടത്തിയിട്ടോ, നിരാഹാരം കിടന്നിട്ടോ തലമുണ്ഡനം ചെയ്തിട്ടോ ഒന്നുമല്ല അവർക്ക് സർക്കുലർ ഇറക്കി കൊടുത്തത്. ഇത് പണക്കൊഴുപ്പിന്റെ അഹങ്കാരം തന്നെയാണ്. കൃത്യമായിട്ടുള്ള ഒരു കോഴ മന്ത്രിക്കും, മുഖ്യമന്ത്രിക്കും ആ വഴി പോകുന്നുണ്ടാവും. അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നതെന്നും വളർമതി ആരോപിച്ചു. മരണം വരെ നിരാഹാരം എന്ന തീരുമാനത്തിലേക്ക് തന്നെയാണ് പോകുന്നതെന്നും വളർമതി പറഞ്ഞു. ‘പതിമൂന്ന് ദിവസം ഒരു സ്ത്രീയെ നിരാഹാരം കിടത്തിയതിനു ശേഷം ചർച്ചയ്ക്ക് വിളിച്ച് പറയുകയാണ് അനുഭാവപൂർവ്വം പരിഗണിച്ചു എന്ന്. പതിമൂന്ന് ദിവസം ഒരു വ്യക്തിയെ ജീവൻ വെച്ച് കളിച്ചിരിക്കുകയാണ്. ഒരാൾക്ക് കഴിയുമോ പതിമൂന്ന് ദിവസം നിരാഹാരം കിടക്കാൻ? അതും ഒരു സ്ത്രീകൾക്ക് അവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ വെച്ചുകൊണ്ട് കഴിയുമോ?’ വളർമതി ചോദിച്ചു.

‘മുഖ്യമന്ത്രിയെ സമരസമിതിയിലുള്ള ആളുകൾ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും. അദ്ദേഹത്തെ ഈ ഒരു ആവശ്യം ഒന്നുകൂടെ അറിയിക്കും. കാരണം നമ്മൾ അത്രയും നിർധനരായിട്ടുള്ള ഒന്നിനും കഴിവില്ലാത്ത ആളുകളാണ്. വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മാത്രം അറിയുന്ന കുറച്ചുപേർ’- കണ്ണീരോടെ വളർമതി പ്രതികരിച്ചു.

മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ

 

BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026
BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026
BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026