BREAKING NEWS

തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയ്ക്കുള്ള സൈനിക സഹായം ശക്തമാക്കി പാകിസ്താൻ. സൗദിയിലെ പ്രധാന നഗരങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, റോക്കറ്റുകൾ, തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള സൈനിക ഉപകരണങ്ങളും കൂടുതൽ സൈനികരെയും പാകിസ്താൻ അയച്ചുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

സൈനികരെയും പ്രതിരോധ ഉപകരണങ്ങളെയും സൗദിയിലെത്തിക്കുന്നതിനായി പാകിസ്താൻ വ്യോമസേനയുടെ ഗതാഗത വിമാനങ്ങളും സൈനിക കാർഗോ വിമാനങ്ങളും തുടർച്ചയായി സർവീസ് നടത്തുന്നുണ്ട്. പാകിസ്താൻ വ്യോമസേനയുടെ ഐ.എൽ-78 (IL-78) വ്യോമ ഇന്ധനം നിറയ്ക്കൽ വിമാനവും സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപ്രധാന പരസ്പര പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനിക സഹകരണം ശക്തമാക്കുന്നതെന്നാണ് വിവരം. കരാർ പ്രകാരം ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ധാരണ.

ദശകങ്ങളായി സൗദി അറേബ്യയിൽ പാകിസ്താൻ സൈനിക സാന്നിധ്യമുണ്ടെങ്കിലും പരിശീലനവും പ്രതിരോധ സഹകരണവുമായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, യെമനിലെ ഹൂതികളുടെ ഭീഷണി ഉൾപ്പെടെ മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ പാക് സൈനികരെ ചെറുസംഘങ്ങളായി വിന്യസിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‘വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ടില്ല, സെന്റ് തോമസിന് ബാബു ആന്റണിയുടെ മുഖച്ഛായ- അധിക്ഷേപവുമായി ഹിന്ദുത്വ പ്രചാരകൻ

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026