BREAKING NEWS

‘വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ടില്ല, സെന്റ് തോമസിന് ബാബു ആന്റണിയുടെ മുഖച്ഛായ- അധിക്ഷേപവുമായി ഹിന്ദുത്വ പ്രചാരകൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാജ്യത്തെ പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി, മുരുകൻ്റെ ക്ഷേത്രമാണെന്ന വിവാദ വാദവുമായി ഹിന്ദുത്വ പ്രചാരകൻ വിദ്യാസാഗർ ഗുരുമൂർത്തി. വേളാങ്കണ്ണി എന്നത് ‘വേൽ’ എടുത്തുനിൽക്കുന്ന മുരുകനെയും മടിയിൽ വെച്ചിരിക്കുന്ന പാർവതിയാണെന്നുമാണ് ഗുരുമൂർത്തി വാദിക്കുന്നത്. ഇതിനായി 60 വർഷം മുമ്പുള്ള ചരിത്രം പരിശോധിക്കണമെന്നും, അന്ന് അവിടെ ആരെങ്കിലും പോയിട്ടുണ്ടോയെന്നും വിദ്യാസാ​ഗർ ​ഗുരുമൂർത്തി ചോദിക്കുന്നു. അതുപോലെ അറുപത് കൊല്ലം മുമ്പ് മലയാറ്റൂർ മലകയറ്റത്തിന് ആരുണ്ടായിരുന്നു എന്നും ഗുരുമൂർത്തി ചോദിച്ചു.

‘വേളാംകണ്ണിയെന്നത് വേലാം കന്നിയാണ്, അതായത് വേലേന്തിയ കന്നി. അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്?. ആദ്യം ഹിന്ദുക്കൾ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങങ്ങൾ കണ്ടെത്തുക. എന്നിട്ട് അവിടെ കുരിശ് വെക്കുക എന്നാണ്. പാഞ്ചാലിമേടും ക്രിസ്തുമതവും തമ്മിൽ ഒരു ബന്ധവുമില്ല. 100 കണക്കിന് കുരിശുകളാണ് അവിടെ വെച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവർക്കൊരു പ്രൊട്ടക്ഷൻ കിട്ടിയിട്ടുണ്ട്. എവിടെയെങ്കിലും കുരിശ് വെച്ചാൽ പിന്നെ ചോദ്യം ചെയ്യാൻ പറ്റില്ല എന്നതാണ്. മുസ്‌ലിംകളെ വഖഫ് പോലെ.

മറ്റുമതങ്ങൾക്ക് മേലെ തങ്ങൾക്കൊരു അധീശത്വം ഉണ്ടെന്ന് സ്ഥാപിക്കാനാണ് കുരിശ് വെക്കുന്നത്. ഈ ബ്രിട്ടീഷുകാർ ഇപ്പോഴും പോയിട്ടില്ലെന്നാണ് അവർ കരുതുന്നത്. ഹിന്ദുക്കളുടെ ഉള്ളിലും ഈ ബ്രിട്ടീഷുകാരുണ്ട്. അതുകൊണ്ടാണ് ഇതിനൊന്നും അവർ പ്രതികരിക്കാത്തത്’- ഹിന്ദുത്വ ആശയ പ്രചോരണം നടത്തുന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗുരുമൂർത്തി പറയുന്നു.

‘ആന പിടിക്കാതിരിക്കാൻ വേണ്ടി അറക്കവാൾ വെച്ച കുരിശാണ്. അങ്ങനെ തുമ്പിക്കൈ മുറിഞ്ഞ എത്ര ആനകളെ കാണാം. ക്രിസ്തുമതത്തിന് എതിരല്ലാത്ത എന്താണ് ഉള്ളത്. കാട്ടുപന്നി ക്രിസ്തുമതത്തിന് എതിരാണ്. തെരുവ് നായ, ആന അതുപോലെ മറ്റു മതസ്ഥരും എതിരാണ്. സ്‌പെയിനിലും മറ്റും നടത്തിയിരുന്ന മതവേട്ട വലുതാണ്. തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്. ക്രിസ്തുമതത്തെ നിന്ദിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്നവരെ മേശമേൽ കിടത്തി ഇങ്ങനെ കൊലപ്പെടുത്തുമായിരുന്നു. ഇത്തരമൊരു പ്രാകൃതമായ ശിക്ഷാവിധി ജിഹാദികളിൽ പോലുമില്ല’- ഗുരുമൂർത്തി പറഞ്ഞു.

‘ഏറ്റവും അപകടകരം ക്രിസ്തുമതാണ്, ക്രിസ്തു എന്നൊരാൾ ജീവിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഇടമറുകിന്റെ വാദമാണ് ശരി. ഇടമറുകിനെ സഭയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. അയാളെ തെമ്മാടിക്കുഴിയിൽ അടയ്ക്കണം എന്നാണ് പറഞ്ഞത്. സെന്റ് തോമസ് കേരളത്തിൽ വന്നു എന്നാണല്ലോ ഇവര് പറയുന്നത്. ആ വാദം അംഗീകരിച്ചാൽ പോലും അയാൾ മരിച്ചിരിക്കുക ഇവിടെയോ, തമിഴ്‌നാട്ടിലോ ആയിരിക്കുമല്ലോ. സിറിയയിൽ എങ്ങനെയാണ് അവരുടെ തലയോട്ടി കാണുക. അവിടുത്തെ ക്രിസ്ത്യാനികൾ വാദിക്കുകയാണ് അവിടെ വന്നു എന്ന്. ഓരോ നാട്ടിലും ഓരോ മുഖച്ഛായയാണ്, നമ്മുടെ നാട്ടിൽ ബാബു ആന്റണിയുടെ മുഖച്ഛായയാണ്. ജപ്പാനിൽ അവിടുത്തെ നാട്ടിലെ വലിയ നടന്റെ മുഖച്ഛായയാണ്. ഇങ്ങനെ ഓരോനാട്ടിലും മുഖം മാറുന്നൊരു ദേവൻ. കൃഷ്ണൻ എല്ലായിടത്തും ഒരുപോലെയാണ്’- ഗുരുമൂർത്തി പറഞ്ഞു.

‘ഇവർ ഓരോ നാട്ടിലും ചെല്ലുമ്പോൾ അവരുടെ ആളുകളോടൊപ്പമാണ് എന്ന് തോന്നിക്കാൻ വേണ്ടി അവിടുത്തുകാരുടെ മുഖം വരയ്ക്കും. മതം മാറ്റാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്നൊരു സഭയാണ്. അതിന് വേണ്ടി ചരിത്ര പുസ്തകങ്ങളെ വരെ തിരുത്തും. നെറ്റിൽ നോക്കിയാൽ പോലും കിട്ടില്ല. അതിന് വേണ്ടി ആളുകളെ പണം കൊടുത്ത് നിറുത്തിയിട്ടുണ്ട്. അതിൽ ഹിന്ദുക്കൾ വീണുപോകാതിരിക്കാൻ ഇടമറുകിനെ വായിച്ചുതുടങ്ങണം എന്നാണ് എനിക്കു പറയാനുള്ളത്. ആന്ധ്രയിൽ ക്ഷേത്രങ്ങളുടെ മേലെ കുരിശ് വെച്ചിരിക്കുകയാണ്. ഇവർക്ക് പറയാൻ തക്ക ഒരു ചരിത്രവും കേരളത്തിൽ ഇല്ല. ലോകത്ത് ജിഹാദികൾ ചിന്തിക്കാൻ പോലും പറ്റാത്തത്ര ക്രൂരത കൊണ്ടുനടന്നവരാണ്.

ബ്രിട്ടീഷ്- പോർച്ചുഗീസ് മതത്തിന്റെ മറപറ്റി വളർന്ന മതം സഹിഷ്ണുത പഠിപ്പിക്കുകയാണ്. യേശു എന്നൊരാൾ ജീവിച്ചിരുന്നില്ല. ഈ വിഷയത്തിൽ ഏതൊരാളുമായും സംവാദത്തിന് തയ്യാറാണ്, യേശു ജീവിച്ചിരുന്നുവെന്ന് ഇവർ ക്വാട്ട് ചെയ്യുന്ന വ്യാജ പണ്ഡിതന്മാരുടെ അല്ലാതെ മറ്റൊരു തെളിവും ഇല്ല. ഫ്രാൻസും യൂറോപ്പും കത്തിയെരിയാൻ കാരണം അവിടുത്തെ ജനങ്ങൾക്ക് ക്രിസ്തുമതത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനാണ്. അതിലേക്കാണ് ഇസ്ലാം വന്നത്. സഭയ്ക്ക് ഇനി യൂറോപ്യൻ രാജ്യങ്ങളിൽ പ്രതീക്ഷയില്ല, ഏഷ്യൻ രാജ്യങ്ങളിലേക്കാണ് അവര് നോക്കുന്നത്’.

അതുപോലെ സഭയിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കുന്ന, അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന ‘അമേരിക്കാനന്ദ’മാരായ സന്യാസിമാരാണ് ക്രൈസ്‌തവ സഭകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതെന്ന വിമർശനവും ഗുരുമൂർത്തി വീഡിയോയിലൂടെ ഉന്നയിക്കുന്നു.

എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകും- ആരോ​ഗ്യമന്ത്രി

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026