BREAKING NEWS

മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: മന്ത്രിമാർക്കും അവരുടെ പഴ്സനൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികളുമായി കേരള സർക്കാർ. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇതുസംബന്ധിച്ച് ഇ-ടെൻഡർ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ ചെലവുചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് നിർദേശം നൽകുന്നതിനിടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചുള്ള ഐപാഡ് വാങ്ങൽ.

13 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ 256 ജിബി എന്നീ മൂന്ന് മോഡലുകളാണ് വാങ്ങുന്നത്. ഓരോ മോഡലിലും 160 എണ്ണം വീതം ആകെ 480 ഐപാഡുകളാണ് ടെൻഡറിലുള്ളത്.

13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒരു ഐപാഡിന് ഏകദേശം 1.99 ലക്ഷം രൂപ വരും. 11 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി 2.23 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപയാണ് കണക്കാക്കിയ വില. 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ മോഡലുകൾ വാങ്ങാൻ 1.27 കോടി രൂപയും ചെലവഴിക്കും.

മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവുപരിധി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. ഒരു ഉപകരണത്തിന് അനുവദിച്ചിരുന്ന പരമാവധി തുക 1.5 ലക്ഷം രൂപയിൽനിന്ന് 2 ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഐപാഡ് വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത്.

എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകും- ആരോ​ഗ്യമന്ത്രി

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026