BREAKING NEWS

ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ

· · 1 min read
Share: Copied!

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ തകർന്നുവീണ് അച്ഛനും മകനും മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ചന്ദർപാൽ (60), വിജയ് കുമാർ (33) എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മനോജ് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. താഴത്തെ നിലയിൽ ഗോഡൗൺ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലെ ഗോഡൗണും അതിനു മുകളിലായി പുതിയതായി നിർമിക്കുന്ന ഭാ​ഗവും തകർന്നുവീഴുകയായിരുന്നു. കെട്ടിടത്തിൽ അധിക നില നിർമിക്കുന്നതിനായി ജോലികൾ നടന്നുവരികയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഹർഷ് വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ മിലൻ ഗാർഡൻ മേഖലയിലാണ് അപകടം നടന്നത്. കെട്ടിടം തകർന്നതിനെത്തുടർന്ന് വലിയ തോതിലുള്ള രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), ഡൽഹി അഗ്നിരക്ഷാസേന, പ്രാദേശിക പോലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

കെട്ടിടം തകർന്നതായി ഇന്നലെ വൈകിട്ട് 6.46-നാണ് ഡൽഹി അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. ഉടൻതന്നെ അഞ്ച് അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുയർന്നതോടെ അവ നീക്കംചെയ്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ദൗത്യം അവസാനിപ്പിച്ചതെന്ന് ഡിവിഷണൽ ഫയർ ഓഫീസർ രവീന്ദർ സിങ് അറിയിച്ചു. രക്ഷാപ്രവർത്തനം തൽക്കാലം അവസാനിപ്പിച്ചെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ഒറ്റനില കെട്ടിടത്തിന് മുകളിൽ അധിക നില നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന്റെ പഴയ ഘടനയ്ക്ക് മുകളിൽ പുതിയ നില നിർമിക്കാനുള്ള ജോലികൾ പുരോഗമിക്കുകയായിരുന്നു. അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സന്ദീപ് ലാംബയുടെ വിശദീകരണപ്രകാരം, ആദ്യം ഒറ്റനില മാത്രമുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നത്. അതിനു മുകളിൽ മറ്റൊരു നില കൂടി നിർമിക്കുകയായിരുന്നു. പ്രദേശം ചുറ്റും കെട്ടിയടച്ച നിലയിലായിരുന്നതിനാൽ തകർന്ന കെട്ടിടം കൃത്യമായി തിരിച്ചറിയുന്നതുപോലും ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം തകർന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ സ്ഥലത്തെത്തി. അപകടത്തിൽ രണ്ടുപേർ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് അവരെ പുറത്തെടുക്കുന്നതിനായിരുന്നു ആദ്യഘട്ടത്തിൽ പ്രധാന്യം നൽകിയത്. മരണവിവരം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഡൽഹി മന്ത്രിമാരായ കപിൽ മിശ്രയും ആശിഷ് സൂദും അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തിയിരുന്നു. അഗ്നിരക്ഷാസേനയും എൻഡിആർഎഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ സജീവമാണെന്നും രണ്ടുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നുമായിരുന്നു അന്ന് കപിൽ മിശ്ര അറിയിച്ചത്. ആ ഘട്ടത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അപകടം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച കപിൽ മിശ്ര, ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും കെട്ടിടം തകരാനിടയായ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞു. പുതിയ ലിന്റൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം സൂചിപ്പിച്ചു. നിർമാണപ്രവർത്തനത്തിനിടെ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞുവീഴുകയും രണ്ടുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ സ്ലാബ് നിർമാണവുമായി ബന്ധപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് ഒരു പ്രദേശവാസിയും പറഞ്ഞത്. അധിക നില നിർമിക്കുന്നതിനായി കോൺക്രീറ്റ് സ്ലാബ് വാർത്തുകൊണ്ടിരിക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന താഴത്തെ സ്ലാബിന് ബലക്കുറവുണ്ടായിരുന്നുവെന്നും അതിനു മുകളിൽ പുതിയ സ്ലാബ് സ്ഥാപിക്കാൻ ശ്രമിച്ചതോടെ പഴയ സ്ലാബ് തകർന്നുവീണെന്നുമാണ് പ്രദേശവാസിയുടെ വിശദീകരണം. ഇതോടെ മുകളിലെ പുതിയ സ്ലാബും തകർന്ന് കെട്ടിടത്തിന്റെ ഭാഗങ്ങൾ നിലംപൊത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന്റെ യഥാർഥ കാരണം ഔദ്യോഗിക അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. നിർമാണപ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളുണ്ടായിരുന്നോ, കെട്ടിടത്തിന്റെ പഴയ ഘടനയ്ക്ക് അധിക നില താങ്ങാനുള്ള ശേഷിയുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ നിർണായകമാകും.

അതേസമയം, ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടാകുന്ന മറ്റൊരു ദുരന്തം കൂടിയാണിത്. നേരത്തെ സത്യ നികേതൻ മേഖലയിലുണ്ടായ കെട്ടിട ദുരന്തത്തിൽ ഏഴുപേർ മരിച്ചിരുന്നു. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിന് സമീപത്തുള്ള സത്യ നികേതനിലെ കെട്ടിടം ആൺകുട്ടികൾക്കായുള്ള പേയിങ് ഗസ്റ്റ് (പിജി) താമസസൗകര്യമായാണ് ഉപയോഗിച്ചിരുന്നത്. ബേസ്മെന്റും അതിനു മുകളിൽ അഞ്ച് നിലകളുമുള്ള കെട്ടിടത്തിൽ ബേസ്മെന്റിലെ അറ്റകുറ്റപ്പണികൾക്കിടെയാണ് ഘടന തകർന്നുവീണത്. സത്യ നികേതൻ ദുരന്തത്തിന് പിന്നാലെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ പുതിയ അപകടവും കെട്ടിടനിർമാണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുകയാണ്.

വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു

BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026