BREAKING NEWS

മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

· · 1 min read
Share: Copied!

ഭോപ്പാൽ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ക ചവച്ചുതുപ്പുന്നതിനിടെ 11 കെ.വി ഹൈടെൻഷൻ വൈദ്യുതിലൈനുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് 65കാരന് ദാരുണാന്ത്യം സംഭവിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ഗഞ്ച് ബസോഡയിലെ ഗായത്രി നഗറിലാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സംഭവം നടന്നത്.

പ്രഭുലാൽ ഗുപ്ത എന്നയാളാണ് മരിച്ചത്. വാടകവീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന പ്രഭുലാൽ ഗുപ്ത ഗുഡ്ക ചവച്ച് തുപ്പുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. തുപ്പിയ ദ്രാവകം സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതിലൈനുമായി സമ്പർക്കത്തിൽ വന്നതോടെ ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ഛത്തർപുർ സ്വദേശിയായ ഗുപ്ത കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു.

കഴിഞ്ഞ പത്തുവർഷമായി ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു താമസം. തുടർച്ചയായ ദ്രാവകപ്രവാഹം ഇലക്ട്രിക് ലൈനുമായി ബന്ധപ്പെടുകയാണെങ്കിൽ വൈദ്യുതിപ്രവാഹത്തിന് വഴിയൊരുങ്ങാമെന്ന് വൈദ്യുതിവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകൾക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിനെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വൈദ്യുതിത്തൂണുകൾ, ലൈനുകൾ, വിതരണ ട്രാൻസ്ഫോർമറുകൾ എന്നിവയുടെ അവസ്ഥ മോശമാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് 11 കെ.വി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിരുന്നതായി വീട്ടുടമകളിലൊരാളായ പത്മ ചിധർ പറഞ്ഞു.

 

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026