BREAKING NEWS

വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു

· · 1 min read
Share: Copied!

ഹൈദരാബാദ്: തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സഹപ്രവര്‍ത്തകനെ വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം 29കാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ മൈന്‍ഡ് സ്‌പേസ് ഐടി കോറിഡോറിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അര്‍ച്ചന ചൗധരിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടേയാണ് അര്‍ച്ചന തന്റെ സഹപ്രവര്‍ത്തകനെ വിഡിയോ കോള്‍ ചെയ്തത്. ഹൈദരാബാദിന് പുറത്ത് തന്റെ അമ്മയ്‌ക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഈ സമയത്ത് സഹപ്രവര്‍ത്തകന്‍.

തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അര്‍ച്ചന സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ അര്‍ച്ചനയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പുലര്‍ച്ചെ 5.30ന് ഇയാള്‍ അര്‍ച്ചനയുടെ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

 

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026