BREAKING NEWS

ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ… FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം… ജാമ്യാപേക്ഷയിൽ വിധിപറയുക 28ന്

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 28ലേക്ക് മാറ്റിവച്ചു. പ്രതി സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് എറണാകുളം സെഷൻസ് കോടതിയെ അറിയിച്ചു. മൂന്ന് പേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തിനെ അറിയിച്ചു. അതിന്റെ നിർണായകമായ ശബ്ദരേഖ പോലീസ് കോടതിയിൽ ഹാജരാക്കി. ജാമ്യം നൽകിയാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകും.

അപകടശേഷം പ്രതി സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണ് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് കോടതിയെ അറിയിച്ചത്. സുഹൈൽ മദ്യപിച്ചതിന് തെളിവുണ്ട്. അമിത വേ​ഗത്തിൽ ഓടിച്ചതിനും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെ‌ടാൻ ശ്രമിച്ചതിനും തെളിവുണ്ട്. പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ് പോലീസുള്ളത്. വാഹനം എത്ര വേ​ഗത്തിൽ പോയിയെന്നതിന് ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കണം. മദ്യത്തിനൊപ്പം മറ്റു രാസലഹരികൾ ഉപയോ​ഗിച്ചോയെന്നതിന്റെയെല്ലാം തെളിവുകൾ വരണം. അതുപോലെ സമൂഹത്തിൽ നല്ല സ്വാധീനമുള്ളയാളുടെ മകനായതിനാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട് അതിനാൽ അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പോലീസ് കോടതിയെ അറിയിച്ചു.

അതിനി‌ടെ കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഉദാഹരണമായി ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ അതിന് ഉത്തരവാദികളാകുമോ? എന്നായിരുന്നു കോടതിയുടെ ചോദ്യം. മറുപ‌ടിയായി വാഹനത്തിനു പിറകിലിരുന്നയാൾ വേ​ഗത്തിൽ പോകാൻ നിർദേശിച്ചു. അയാൾ അതു ആസ്വദിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തുവെന്നും അതിനാൽ അവർക്കെതിരേയും ഈ കേസ് നിൽക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം എഫ്ഐആറിൽ പ്രതികളുടെ പേര് പറയുന്നില്ല. തെളിവില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്. അപകടത്തിനിടയാക്കിയ മിനി കൂപ്പർ കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവരാണ് ജാമ്യാപേക്ഷയുമായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികൾക്ക് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026