BREAKING NEWS

അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി… പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാലിനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറ്റാന്വേഷണ മികവിന് കഴിഞ്ഞ വർഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡൽ നേടി ഉദ്യോഗസ്ഥനാണ് ബിനീഷ്. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇൻസ്‌പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ അഞ്ചുതെങ്ങിലെ പ്രമുഖമായ ക്രമിനൽ, അസ്വാഭാവിക മരണക്കേസുകളിൽ അദ്ദേഹം അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

ഭാര്യയുടെ വീടായ ഊരുപോയ്ക ബി.എസ്. ഭവനിൽ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026