BREAKING NEWS

ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാറപകടക്കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ വൈകിയിട്ടില്ലെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചതെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ. അപകടസമയത്ത് മഴയായിരുന്നെന്നും കാഴ്ച വ്യക്തമായിരുന്നില്ലെന്നുമാണ് കാറോടിച്ച 17-കാരൻ മൊഴി നൽകിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സാധാരണ അപകടക്കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ അന്ന് സ്വീകരിച്ചിരുന്നു. പിന്നീട് കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചതോടെ അധിക വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നുവെന്നും കമ്മിഷണർ പറഞ്ഞു.

അപകടം നടന്നതെങ്ങനെയെന്നതിന്റെ കൃത്യമായ വിവരങ്ങൾ തുടക്കത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ, പിന്നീട് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കാർ അമിതവേഗത്തിലായിരുന്നുവെന്ന വിവരം ലഭിച്ചത്. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമായതിനു പിന്നാലെയാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ഇതിന് ആവശ്യമായ സമയം മാത്രമാണ് എടുത്തതെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കമ്മിഷണർ വ്യക്തമാക്കി.

അപകടം അതീവ ഗുരുതരമാണെന്നും അശ്രദ്ധമായ ഡ്രൈവിങ്ങിൽ ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. പ്രതി പ്രായപൂർത്തിയാകാത്തയാളായതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിനെതിരേ അപ്പീൽ നൽകാനാകുമെന്നും അതുമായി പോലീസ് മുന്നോട്ടുപോകുമെന്നും കമ്മിഷണർ അറിയിച്ചു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെയാണ് 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ചത്. കേസിൽ കാറോടിച്ച കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 17-കാരന്റെ പിതാവും ജഡ്ജിയുമായ റിനോ ഫ്രാൻസിസ് സേവ്യറിനെതിരേയും കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026