BREAKING NEWS

“വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ”, ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന

· · 1 min read
Share: Copied!

വിവാദ യൂട്യൂബർ ശാന്തിവിള ദിനേശിനെതിരേ സംവിധായകൻ മേജർ രവി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും നടത്തിയ അപകീർത്തിപരമായ പരാമർശത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഫെയ്‌സ്ബുക്ക് ലൈവിൽ മേജർ രവി അറിയിച്ചു. ഇതിനു പിന്നാലെ എക്‌സ് സർവീസ്‌മെൻ സംഘടനയായ അനന്തപുരി സോൾജിയേഴ്‌സ് ശാന്തിവിള ദിനേശനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.

നടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. മറ്റു ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വിരമിച്ച സൈനികരുടെ സംഘടനകളും പരാതി നൽകുമെന്നും മേജർ രവി അറിച്ചു. ശാന്തിവിള ദിനേശിനെതിരേ ഫെയ്‌സ്ബുക്ക് ലൈവിൽ രൂക്ഷമായ പരാമർശങ്ങളാണ് മേജർ രവി നടത്തുന്നത്.

തന്നെ വിറ്റ് ജീവിക്കുന്നവരുണ്ടെന്നും അഴുക്ക ചെറുക്കൻ എന്നു പറഞ്ഞ് പട്ടാളക്കാരെ മുഴുവൻ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നയാളാണ് ശാന്തിവിള ദിനേശെന്നും മേജർ രവി പറുന്നു. വിരമിച്ച പട്ടാളക്കാർക്ക് പട്ടികളുടെ വിലയാണെന്ന ദിനേശന്റെ പരാമർശത്തിനെതിരേ എല്ലാ ജില്ലകളിലും പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുക്കുമെന്നും മേജർ രവി പറഞ്ഞു.

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026