BREAKING NEWS

തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

· · 1 min read
Share: Copied!

വെല്ലൂർ: സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. കരസേനയിൽ 28 വർഷം സേവനമനുഷ്ഠിച്ച ഇയാൾ 2025-ൽ മിലിട്ടറി എക്യുപ്‌മെന്റ് ഡിവിഷനിൽനിന്ന് ക്യാപ്റ്റനായി വിരമിച്ചതാണ്.

ആയുധങ്ങൾ, സൈനിക വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബാബു വനിതാ സുഹൃത്തിന് കൈമാറിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. ഒരു വർഷം മുൻപാണ് ഇരുവരും സൗഹൃദത്തിലായത്. യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും ഇയാൾ പങ്കുവെച്ചിരുന്നതായാണ് ആരോപണം. സംശയം തോന്നിയ സൈനിക ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരമറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തിയാണ് യുവതി ബാബുവുമായി വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചത്. ഒരു പ്രോജക്ടിന്റെ ആവശ്യങ്ങൾക്കെന്ന വ്യാജേന സൈനിക ഉപകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവർ വിദേശവനിതയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. യുവതിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണമില്ലെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ സൈനികസേവനത്തിലുള്ള ഉദ്യോഗസ്ഥരിൽനിന്നും ബാബു വിവരങ്ങൾ ശേഖരിച്ചിരുന്നോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇന്റലിജൻസ് ബ്യൂറോ (ഐബി) നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെയും യുവതിയുടെയും മൊബൈൽ നമ്പറുകൾ നിരീക്ഷിച്ചതായും തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയതിന്റെ സൂചനകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തശേഷം ശനിയാഴ്ച രാത്രിയാണ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നിലവിൽ വെല്ലൂർ സെൻട്രൽ ജയിലിലാണ് ബാബു.

കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026