BREAKING NEWS

‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ

· · 1 min read
Share: Copied!

ഇരിങ്ങാലക്കുട: സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്‌സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നവീഡിയോകൾ അയപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തെക്കുംഭാഗം സ്വദേശി ചവറ സൗത്ത് മടച്ചാമ്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സ് (38) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം റൂറൽ സൈബർ ക്രൈം പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വാട്‌സ്ആപ്പ് കോളിലൂടെ പരാതിക്കാരിയെ ബന്ധപ്പെട്ട പ്രതി, അവർ ലൈംഗിക വീഡിയോകൾ കാണുന്നയാളാണെന്നും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, തുടർന്നുള്ള നടപടികൾ കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ചതെന്നാണ് പരാതി. 2026 ഫെബ്രുവരിയിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു.

പ്രതി ജർമനിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. വിമാനത്താവളത്തിൽവെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്‌പെക്ടർ ആൽബി തോമസ് വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു വാസു, മനുദേവ്, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അനന്ദുമോൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026