BREAKING NEWS

ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ

· · 1 min read
Share: Copied!

ബംഗളൂരു: ഹുൻസൂരിൽ ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. മൈസൂരു ജില്ലയിൽ ഹുൻസൂരിലെ വിനോബ കോളനിയിൽ താമസിക്കുന്ന രാമ പ്രസാദ് (35) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പവിത്ര (30), സുഹൃത്ത് സുനിൽ (30) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 16ന് നടന്ന സംഭവം സംബന്ധിച്ച് അന്വേഷിച്ച് വരികയായിരുന്നു. രാത്രി ഭർത്താവിന് തൈര് വിളമ്പിയെന്നും പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹം പ്രതികരിക്കുന്നില്ലെന്നുമായിരുന്നു പവിത്ര പൊലീസിനോട് പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാമപ്രസാദിന്റെ സഹോദരൻ ചന്ദ്രഹാസ് സഹോദരന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിനൽകി.

ഹുൻസൂർ റൂറൽ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കശ്യപ് നടത്തിയ അന്വേഷണത്തിൽ പവിത്രയും സുനിലും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലായി.പ്രാഥമിക പരിശോധനയിൽ രാമപ്രസാദിന്റെ ശരീരത്തിൽ കൊലപാതകത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് സൂചന ലഭിച്ചത്. പ്രഭാതഭക്ഷണം തയ്യാറാക്കി ഭർത്താവിന് വിഷം കലർത്തിയുണ്ടാക്കിയ ഇഡ്ഡലി നൽകിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പവിത്ര സമ്മതിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം രാമ പ്രസാദ് ഗുരുതരാവസ്ഥയിലായി. പിന്നീട് രാത്രി പവിത്ര സുനിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സുനിലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026