BREAKING NEWS

പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ

· · 1 min read
Share: Copied!

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിലെ പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചുപോയ സംഭവത്തിൽ വഴിത്തിരിവ്. ഡ്രൈവർ പുഴയിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ ഡ്രൈവർ കുമാർ മംഗളൂരുവിലെ വീട്ടിലെത്തി. കുടുംബാംഗങ്ങളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.

ഇന്നലെ രാത്രി കുമാർ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നതായും കുടുംബം പോലീസിനെ അറിയിച്ചിരുന്നു. ഇതോടെ ഡ്രൈവറെ കണ്ടെത്താനായി പുഴയിൽ നടത്തിയ തിരച്ചിൽ അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങി.

പിലാത്തറ–പാപ്പിനിശ്ശേരി റോഡിൽ പഴയങ്ങാടി പാലത്തിൽ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന നിലയിൽ ലോറി നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലോഡില്ലാത്ത ലോറിയിൽ താക്കോലും മൊബൈൽ ഫോണും ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ലോറി പാലത്തിൽനിന്ന് മാറ്റി.

ബെംഗളൂരു സ്വദേശിയായ ലോറി ഡ്രൈവർ സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് ഇട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഡ്രൈവർ പുഴയിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ ആരംഭിച്ചത്.

അഞ്ചുദിവസമായി ഡ്രൈവറുടെ ഫോൺ ഓഫായിരുന്നെന്നും ശനിയാഴ്ച രാവിലെ പോലീസ് വിളിച്ചപ്പോഴാണ് ലോറി പഴയങ്ങാടിയിലുണ്ടെന്ന വിവരം അറിഞ്ഞതെന്നും ലോറി ഉടമ ബെംഗളൂരുവിലെ വി. കൃഷ്ണ പറഞ്ഞു.

സംഭവമറിഞ്ഞ് പഴയങ്ങാടി എസ്.എച്ച്.ഒ. കെ.ടി.വി. രാജേഷ്, കണ്ണപുരം എസ്.ഐ. ഒ.വി. സുനിൽ എന്നിവർ സ്ഥലത്തെത്തി. പയ്യന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പുഴയിലെ പരിശോധന.

മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026