CRIME

മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരും ശ്രമിക്കേണ്ട, ഇത് മൗലികാവകാശങ്ങളുടെ ലംഘനം, ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘ്പരിവർ അജണ്ട നടപ്പാക്കുന്നതിൽ നിന്ന് ഗവർണർ പിന്മാറണം, ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയതിനെതിരെ കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഗവർണർ ഓംപ്രകാശ് മാഥൂറിനെതിരെ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയ പുതിയ ഗവർണറുടെ നടപടിക്കെതിരെയാണ് കെ.സി വേണുഗോപാല്‍ രംഗത്ത് എത്തിയത്.

ഗവർണറുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘ്പരിവർ അജണ്ട നടപ്പാക്കുന്നതിൽ നിന്ന് ഗവർണർ പിന്മാറണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല.

തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് ഗവർണർ. സംഘ്പരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെനും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.സി വ്യക്തമാക്കി.

BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026
BREAKING NEWS
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, തിന്നാത്തവരെ നിയമം സംരക്ഷിക്കും, അന്വേഷണം നടക്കട്ടെ, സത്യങ്ങള്‍ പുറത്തുവരട്ടെ, ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനില്ല, ഒരറുതി വേണം, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, പരിഹാസവുമായി പി പി ദിവ്യ
23 Oct 2026
BREAKING NEWS
പല ഉന്നത സിപിഎം നേതാക്കൾക്കും ബിനാമി ഇടപാടുകളിൽ പങ്കുണ്ട്, ദിവ്യയ്ക്ക് എതിരെ അന്വേഷണം നീണ്ടാൽ അവരം‍ പ്രതിക്കൂട്ടിലാകും, ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗം, പാർട്ടി തനിക്കു സംരക്ഷണം ഒരുക്കാനുള്ള തന്ത്രമാണിത്- മുഹമ്മദ് ഷമ്മാസ്
23 Oct 2026
BREAKING NEWS
ജിയോ ഐ.പി.ഒയ്ക്ക് ചരിത്രപരമായ നേട്ടം; ഇന്ത്യയിൽ ആദ്യമായി പത്ത് ലക്ഷത്തിലധികം അപേക്ഷകൾ; അവസാന ദിനമായ ഇന്ന് വൈകുന്നേരം 7 മണി വരെ ബിഡ് ചെയ്യാൻ അവസരം
23 Oct 2026