BREAKING NEWS

മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കണ്ണീര്‍വാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുന്നു, അപ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ചത്, ഇത് അനീതി, ഈയൊരു ചെറുപ്പക്കാരന് മാത്രം എന്ത് പ്രത്യേകത?? – രാജീവ് ചന്ദ്രശേഖര്‍ .

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡല്‍ഹിയില്‍ ചിത്രപ്രദര്‍ശനത്തിന് വിലക്ക് നേരിട്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വിഡി സതീശനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് ഈയൊരു ചെറുപ്പക്കാരന് മാത്രം നല്‍കുന്ന പ്രത്യേക പരിഗണനയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുമ്പോഴാണ് ഇത്തരമൊരു അനീതിയെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കോണ്‍ഗ്രസിനോടും, പ്രത്യേകമായി രാഹുല്‍ഗാന്ധിയോടും വി ഡി സതീശനോടുമുള്ള എന്റെ ചോദ്യമിതാണ്: ജനാധിപത്യവും മനുഷ്യാവകാശങ്ങളും കുടുംബവാഴ്ചക്കാര്‍ക്കും അവരുടെ കുടുംബത്തിനും മാത്രമായി തീറെഴുതി നല്‍കിയിട്ടുള്ളതാണോ? മറ്റാര്‍ക്കും ഇതൊന്നും ബാധകമല്ലേ? രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിന്ദ്യമായ വശവും ഇതുതന്നെയാണ്.’- രാജീവ് ചന്ദ്രശേഖര്‍ കുറിപ്പില്‍ പറയുന്നു. യാതൊരുവിധ ഒഴിവാക്കലുകളോ ഭേദഗതികളോ ഇല്ലാതെ റെയ്ഹാന്റെ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.

പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു. ഡല്‍ഹി ബിക്കാനീര്‍ ഹൗസില്‍ സംഘടിപ്പിച്ച ‘നോ ഐഡിയ ഈസ് ഫൈനല്‍’ (എന്ന പ്രദര്‍ശനത്തില്‍ നിന്ന് റെയ്ഹാന്റെ 70-ലധികം ചിത്രങ്ങള്‍ അധികൃതര്‍ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ചിത്രങ്ങളില്‍ 74 എണ്ണമാണ് അവസാന നിമിഷം ഒഴിവാക്കിയത്.

CRIME
മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരും ശ്രമിക്കേണ്ട, ഇത് മൗലികാവകാശങ്ങളുടെ ലംഘനം, ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘ്പരിവർ അജണ്ട നടപ്പാക്കുന്നതിൽ നിന്ന് ഗവർണർ പിന്മാറണം, ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയതിനെതിരെ കെ സി വേണുഗോപാല്‍
23 Oct 2026
BREAKING NEWS
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടത്തി, പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
23 Oct 2026
BREAKING NEWS
‘ജയമാധവനെ കൊന്നത് ഞാനല്ല, പരാതി തന്ന അനിൽ തന്നെയായിരിക്കും’; കൂടത്തിൽ കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് രവീന്ദ്രൻ നായർ; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല
23 Oct 2026
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
23 Oct 2026