കൊച്ചി: എറണാകുളത്ത് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന വാഹനം പൊലീസുകാരെ ഇടിച്ച് വീഴ്ത്തി. അപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
പ്രതി പൊലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല.
സംഭവത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ പറവൂര്‍ സ്വദേശി പ്രജീഷ് പിടിയിലായി. വാഹനവും പിടികൂടി. വാഹനത്തിനുള്ളില്‍ ലഹരി വസ്തുക്കള്‍ ഉള്ളതായാണ് പൊലീസിന്റെ സംശയം