BREAKING NEWS

പ്യുവർ വെജ് ജാതികോയ്മയെ വീണ്ടും പ്രതിഷ്ഠിക്കാം എന്ന് വ്യാമോഹിക്കേണ്ട, ആരെന്തു കഴിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല, കേരളം തങ്ങളുടെ പരീക്ഷണശാല അല്ലെന്ന് ഗവർണർ ഓർക്കണം, വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ലോക് ഭവനിലെ സസ്യാഹാര നിബന്ധനക്കെതിരെ യൂത്ത് കോൺഗ്രസ്. ചരിത്രത്തിൻറെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പ്യുവർ വെജ് ജാതികോയ്മയെ വീണ്ടും പ്രതിഷ്ഠിക്കാം എന്ന് വ്യാമോഹിക്കേണ്ടന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ വ്യക്തമാക്കി.

കേരളം തങ്ങളുടെ പരീക്ഷണശാല അല്ലെന്ന് ഗവർണർ ഓർക്കണം. ആരെന്തു കഴിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം ആരും സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല.

നവോത്ഥാനത്തിന്റെ മണ്ണായ കേരളം മനുഷ്യനെ നിലപാടുകൾ കൊണ്ടാണ് അളക്കുന്നതെന്നും ബിനു ചുള്ളിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
പല ഉന്നത സിപിഎം നേതാക്കൾക്കും ബിനാമി ഇടപാടുകളിൽ പങ്കുണ്ട്, ദിവ്യയ്ക്ക് എതിരെ അന്വേഷണം നീണ്ടാൽ അവരം‍ പ്രതിക്കൂട്ടിലാകും, ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗം, പാർട്ടി തനിക്കു സംരക്ഷണം ഒരുക്കാനുള്ള തന്ത്രമാണിത്- മുഹമ്മദ് ഷമ്മാസ്
23 Oct 2026
BREAKING NEWS
ജിയോ ഐ.പി.ഒയ്ക്ക് ചരിത്രപരമായ നേട്ടം; ഇന്ത്യയിൽ ആദ്യമായി പത്ത് ലക്ഷത്തിലധികം അപേക്ഷകൾ; അവസാന ദിനമായ ഇന്ന് വൈകുന്നേരം 7 മണി വരെ ബിഡ് ചെയ്യാൻ അവസരം
23 Oct 2026
BREAKING NEWS
പൊലീസുകാരെ ഇടിച്ച് വീഴ്ത്തി, കാര്‍ ഡ്രൈവര്‍ പിടിയില്‍, വാഹനത്തില്‍ ലഹരിവസ്തു
23 Oct 2026
BREAKING NEWS
രാഹുലും പ്രിയങ്കാ ഗാന്ധിയും തമ്മിൽ പോര്, മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനായി പ്രിയങ്ക വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബിജെപി
23 Oct 2026