BREAKING NEWS

അക്രമത്തിനിടെ വീണാ ജോര്‍ജ് തെറിച്ച് പോയെന്നത് കൃത്രിമ മൊഴി, വെളിപ്പെടുത്തലുമായി വനിതാ എസ് ഐ, എസ്ഐടിക്ക് മൊഴി നല്‍കി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്.

ആദ്യ അന്വേഷണ സംഘം തന്‍റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ നടപടി വന്നേക്കും. വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്‍കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണാ ജോര്‍ജാണ് കുരുക്കിലായത്. ഗണ്‍മാന്‍റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാള്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാകും എസ്ഐടി ഡിജിപിക്ക് നല്‍കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം സംഭവത്തില്‍ വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിന്‍ വര്‍ക്കി എം എല്‍ എ രംഗത്തെത്തി.

BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026
BREAKING NEWS
' ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല... ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ... രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ...  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു'-  കെ മുരളീധരൻ
22 Oct 2026
BREAKING NEWS
ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, നീതി വൈകും, പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല, സിപിഎമ്മുമായി അകന്ന് പി പി ദിവ്യ??
22 Oct 2026
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
22 Oct 2026