BREAKING NEWS

’വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് ടൈഗർ ഷ്റോഫിന്റെഇടതുകൈയ്ക്ക് പരിക്ക്; അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്; സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകും; മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ല’; ഏക്നാഥ് ഷിൻഡെ

· · 1 min read
Share: Copied!

മുംബൈ: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ ചിത്രങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ വലതുകൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലാണ്. വലതു തോളിലും നെഞ്ചിലും ഇടതു കൈത്തണ്ടയിലും ഡ്രസ്സിങ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തിയ ഏക്നാഥ് ഷിൻഡെ താരത്തെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചു. മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിനുശേഷം ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ ഞെട്ടലിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് റൗണ്ട് വെടിവയ്പ്പാണ് ഉണ്ടായതെന്നും ഭാഗ്യവശാൽ താരം സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൈഗറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയുണ്ടകളുടെയും ചില്ലുകഷ്ണങ്ങളുടെയും ആഘാതത്തിൽ താരത്തിന്റെ ഇടതുകൈയ്ക്കും പരിക്കേറ്റതായി ഷിൻഡെ പറഞ്ഞു. സംഭവത്തെ അപലപിച്ച അദ്ദേഹം, താരത്തെയും അമ്മയെയും നേരിൽ കണ്ടതായും അറിയിച്ചു.

1990കളിൽ മുംബൈയിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവായിരുന്നുവെന്നും പിന്നീട് മുംബൈ പൊലീസ് ഇത്തരം സംഭവങ്ങൾ നിയന്ത്രണവിധേയമാക്കിയെന്നും ഷിൻഡെ പറഞ്ഞു. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ജനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
കൈയ്യീന്ന് പോയി, ആവേശക്കൂടുതലുകൊണ്ട് ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം; കെ.പി.സി.സി പെട്ടു! ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക
19 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിതാവ്, കുട്ടിയുടെ നില അതീവ ഗുരുതരം
19 Oct 2026
BREAKING NEWS
അച്ഛനും അമ്മയും മരിച്ചു; 16കാരിയെ വിറ്റത് ഇളയമ്മ, കാണാനില്ലയെന്ന് പരാതിപ്പെട്ടതും അവർ തന്നെ; സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയാണ് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചത്; കോവളത്ത് സ്പായിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ
19 Oct 2026
BREAKING NEWS
ഉദ്യോഗസ്ഥർക്ക് ഇടത് വിഭ്രാന്തി, അവരല്ല സർക്കാരിന്റെ മദ്യ നയം തീരുമാനിക്കുന്നത്, എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് സർക്കാർ- എം ലിജു
19 Oct 2026