BREAKING NEWS

വിമാനത്തില്‍ “ബോംബുണ്ട്”, 12കാരിയുടെ തമാശ ഒടുവില്‍ കാര്യമായി, അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ സുരക്ഷാ പരിശോധന

· · 1 min read
Share: Copied!

ഹൈദരാബാദ്: അഹമ്മദാബാദിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തിൽ 12-കാരി നടത്തിയ ‘തമാശപറച്ചിൽ’ പരിഭ്രാന്തി പരത്തി. വിമാനത്തിൽ ബോംബു വെച്ചിട്ടുണ്ടെന്ന് കുട്ടി ഒപ്പമുള്ളവരോട് പറയുന്നത് ക്യാമ്പിൻ ക്രൂ കേട്ടതാണ് വിഷയമായത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ജാഗ്രത പ്രഖ്യാപിക്കുന്നതിനുൾപ്പെടെ ഈ തമാശപറച്ചിൽ ഇടയാക്കി. സ്കൂൾ വിനോദയാത്ര കഴിഞ്ഞ് മറ്റ് കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനിയാണ് കൂടെയുണ്ടായിരുന്ന സഹപാഠിയോട് വിമാനത്തിൽ ‘ബോംബുണ്ട്’ എന്ന് പറഞ്ഞത്.

ഇത് കേട്ട ക്യാബിൻ ക്രൂ അംഗം ഉടൻ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു. വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും കുട്ടിയെ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു. കുട്ടി ബോധപൂർവമല്ലാതെ തമാശരൂപേണ പറഞ്ഞതാണെന്നും മറ്റ് യാതൊരു വിധ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

BREAKING NEWS
’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും
19 Oct 2026
BREAKING NEWS
30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക...
19 Oct 2026
BREAKING NEWS
’വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് ടൈഗർ ഷ്റോഫിന്റെഇടതുകൈയ്ക്ക് പരിക്ക്; അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്; സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകും; മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ല’; ഏക്നാഥ് ഷിൻഡെ
19 Oct 2026
BREAKING NEWS
ആണാണോയെന്ന് വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം, ആരെയും പുറത്താക്കാനും അകത്താക്കാനും താൻ ഇല്ല, ഇ ഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല- കെ മുരളീധരന്‍
19 Oct 2026