BREAKING NEWS

ആണാണോയെന്ന് വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം, ആരെയും പുറത്താക്കാനും അകത്താക്കാനും താൻ ഇല്ല, ഇ ഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല- കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് എന്നായിരുന്നു കെ മുരളീധരൻ്റെ പരാമർശം. അതാരാണെന്ന് താൻ പറയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആണുങ്ങളുടെ സർക്കാർ എന്ന പരാമ‍ർശത്തിൽ കെ സുധാകരനെയും മുരളീധരകൻ പ​രിഹസിച്ചു. വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം എന്നായിരുന്നു സുധാകരെതിരായ മുരളീധരൻ്റെ പരിഹാസം. പിണറായി വിജയനെതിരായ സിഎംആർഎൽ കേസിൽ സർക്കാർ എടുത്ത നിലപാട് നൂറ് ശതമാനം ശരിയാണെന്നും കെ മുരളീധരൻ ന്യായീകരിച്ചു. ഇ ഡി വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

ഇ ഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല. ഡൽഹിയിൽ ഒരു നിയമം കേരളത്തിൽ വേറൊന്ന് എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്യേണ്ട എന്ന് ഞങ്ങൾ എല്ലാവരും കൂടിയാണ് തീരുമാനിച്ചത്. ഹൈക്കോടതി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു ഞങ്ങൾ രജിസ്റ്റർ ചെയ്തു. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആണ് പാർട്ടിയെ നയിക്കുന്നത്. ഇ ഡി പറയുമ്പോഴേക്കും എടുത്ത് ചാടേണ്ടെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു. ആരെയും പുറത്താക്കാനും അകത്താക്കാനും താൻ ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

പാർട്ടി കാര്യങ്ങൾ താൻ അറിയുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്റെ മെക്കിട്ടേക്ക് എല്ലാവരും കയറിയല്ലോയെന്നും അന്ന് ഇവർ എല്ലാവരും ഒന്നായിരുന്നല്ലോ എന്നും കെ മുരളീധരൻ ചോദിച്ചു. അണ്ടൂർക്കോണം ചികിത്സാ പിഴവ് വിഷയം പരിശോധിച്ചുവെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വിഷയം പരിശോധിച്ചു. ഫാർമസിസ്റ്റിന് എതിരെ കർശന നടപടി ഉണ്ടാകും എന്നായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം. രോഗിയുടെ ആരോഗ്യത്തിനൽനേരിയ പുരോഗതിയുണ്ടെന്നും ചികിത്സ ചെലവ് വഹിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

BREAKING NEWS
സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും കേസ് കോടതിയിൽ പരി​ഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റിന് നേരെ വധഭീഷണി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് !! നേതാക്കളുടെ മോചനം ഓരോരോ കാരണം ചൂണ്ടിക്കാട്ടി അധികൃതർ മനഃപൂർവം വൈകിപ്പിക്കുകയാണ്- സിജെപി
19 Oct 2026
BREAKING NEWS
നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവും, അഴിമതിക്കാരെ സിപിഐ(എം) ഇറക്കിവിടുമോ എന്നതാണ് കേരളം ഉത്തരം തേടുന്ന ചോദ്യം, പ്രതിപക്ഷനേതാവ് തന്നെ സകുടുംബം അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുകയാണ്- കെ കെ രമ
19 Oct 2026
BREAKING NEWS
30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക...
19 Oct 2026
BREAKING NEWS
’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും
19 Oct 2026