BREAKING NEWS

കേരളത്തിൽ പത്തുവർഷത്തിനിടെ ആത്മഹത്യ ചെയ്തത് 96,809 പേർ; മരിച്ചവരിൽ 75,689 പേരും പുരുഷന്മാർ

· · 1 min read
Share: Copied!

ആലപ്പുഴ: കേരളത്തിൽ 2016 മുതൽ 2026 ജൂൺ വരെയുള്ള പത്തുവർഷത്തിനിടെ ആത്മഹത്യ ചെയ്തത് 96,809 പേരെന്ന് ആഭ്യന്തരവകുപ്പിന്റെ കണക്ക്. മരിച്ചവരിൽ 75,689 പേർ പുരുഷന്മാരാണ്. 21,109 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 11 പേരും ഇക്കാലയളവിൽ ജീവനൊടുക്കി. 2015-ൽ 7,598 ആയിരുന്ന ആത്മഹത്യകളുടെ എണ്ണം 2025-ൽ 10,480 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രായാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 50 വയസ്സിന് മുകളിലുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതലും. ഈ വിഭാഗത്തിൽ 46,586 പേരാണ് മരിച്ചത്. 30-നും 50-നും ഇടയിൽ പ്രായമുള്ള 30,547 പേരും 18-നും 30-നും ഇടയിൽ പ്രായമുള്ള 16,604 പേരും ജീവനൊടുക്കി. 18 വയസ്സിൽ താഴെയുള്ള 3,072 പേരും ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

തൊഴിൽമേഖല തിരിച്ചുള്ള കണക്കുകളിലും ആശങ്കാജനകമായ വിവരങ്ങളുണ്ട്. പത്തുവർഷത്തിനിടെ 40,431 ദിവസവേതനക്കാരാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യസ്ഥാപനങ്ങളിലെ 12,136 ജീവനക്കാരും സർക്കാർ ജീവനക്കാരായ 1,067 പേരും ജീവനൊടുക്കി. 4,150 വിദ്യാർഥികളും ആറ് കർഷകരും ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റ് തൊഴിൽവിഭാഗങ്ങളിൽപ്പെട്ട 39,019 പേരും ഈ പട്ടികയിലുണ്ട്.

ആത്മഹത്യാ പ്രവണത തടയുന്നതിനായി കൗൺസലിങ്, അടിയന്തരസഹായം, കമ്യൂണിറ്റി പൊലീസ് സംവിധാനം, ചിരി പ്രോജക്ട്, സൈബർ സെൽ നിരീക്ഷണം തുടങ്ങിയ ഇടപെടലുകൾ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നുണ്ട്.

പ്രണയനൈരാശ്യം, പരീക്ഷാത്തോൽവി, ഒറ്റപ്പെടൽ, രോഗങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഒരാളെ കടുത്ത മാനസിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. ഷാലിമ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ആവശ്യമായ പിന്തുണയും സഹായസംവിധാനങ്ങളും ലഭ്യമാക്കേണ്ടത് പ്രധാനമാണ്. ജയവും തോൽവിയും ഒരുപോലെ ജീവിതപാഠങ്ങളായി കാണാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസരീതി മാറ്റത്തിന് സഹായിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.

“എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല… നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്ഞിട്ടാണ്… SFI വയനാട് ജില്ലാ കമ്മിറ്റിയിൽ തമ്മിലടി, വിമർശിച്ച് മുൻ ജില്ലാ കമ്മിറ്റി അം​ഗം”

BREAKING NEWS
’പ്രതിഷേധക്കാരെ ആക്രമിച്ചത് ഞങ്ങളാണ്; സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കും’ : ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ഭയ്യ
18 Oct 2026
BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026