BREAKING NEWS

ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍

· · 1 min read
Share: Copied!

കോട്ടയം: സിഎംആര്‍എല്‍ വിഷയത്തിലെ സര്‍ക്കാര്‍ നടപടിയില്‍ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മാത്യു കുഴല്‍നാടന്‍ പറഞ്ഞത് താന്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അദ്ദേഹത്തെ ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല. കെ സുധാകരന്‍ പറഞ്ഞതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. എന്നാല്‍ ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സിപിഐഎം ഇതുകണ്ട് പഠിക്കണം. നിയമം നിയമത്തിനനുസരിച്ച് പോകുമ്പോൾ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നിയമപരമായ കാര്യം നടക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന സര്‍ക്കാര്‍ നിലപാട് മികച്ചതാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കപ്പെടും. മനുഷ്യത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് സിപിഐഎമ്മില്‍ നിന്നുള്ള വ്യത്യാസം. കൃത്യമായ നടപടികളുമായി തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്നതില്‍ സംശയമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടിയവര്‍ ഇന്ന് മറുവശത്ത് നില്‍ക്കുകയാണ്. കള്ളക്കഥ ഉണ്ടാക്കിയാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്. വെറും ഒരു പരാതി എഴുതി വാങ്ങി പ്രതികാര ബുദ്ധിയോടെയാണ് മുന്‍ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയോട് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആ രീതി എന്തായാലും കോണ്‍ഗ്രസ് സ്വീകരിക്കില്ല. കൃത്യമായ നിയമ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയാല്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും. തെറ്റ് ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടാനും പാടില്ല. അതിന് സര്‍ക്കാര്‍ സമയമെടുത്താലും പ്രശ്‌നമില്ലെന്ന് എംഎല്‍എ പറഞ്ഞു. തനിക്ക് ആരോടും വൈരാഗ്യമില്ല. പരസ്പര ബഹുമാനത്തിലാണ് എല്ലാവരും മുന്നോട്ട് പോകേണ്ടത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

BREAKING NEWS
’പ്രതിഷേധക്കാരെ ആക്രമിച്ചത് ഞങ്ങളാണ്; സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കും’ : ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ഭയ്യ
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026
BREAKING NEWS
"എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്? എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് തിരിച്ചടിക്കാതിരുന്നത് കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല... നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്, പാർട്ടി പറഞ്...
18 Oct 2026