BREAKING NEWS

’പ്രതിഷേധക്കാരെ ആക്രമിച്ചത് ഞങ്ങളാണ്; സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കും’ : ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ഭയ്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധക്കാർക്കുനേരെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ. സംഘടനാ മേധാവി ഭൂപേന്ദ്ര തോമർ എന്ന പിങ്കി ഭയ്യയാണ് ഔട്ട്‌ലുക്കിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഭൂപേന്ദ്ര തോമറിന്റെ അവകാശവാദം. പൊലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ച സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കുമെന്നും ഭീഷണി മുഴക്കി.

പൊലീസ് കൃത്യമായി പ്രവർത്തിക്കാത്തതിനാലാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടിവന്നതെന്നും സംഘടനയ്ക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്നും ഭൂപേന്ദ്ര തോമർ അവകാശപ്പെട്ടു. ബി.ജെ.പി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും ആക്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

പൊലീസിന് ഭരണഘടനയോടാണ് ഉത്തരവാദിത്തമെന്നും തങ്ങൾ ഭരണഘടനയ്ക്ക് വിധേയരല്ലെന്നും സനാതന ധർമത്തെ മാത്രമാണ് പിന്തുടരുന്നതെന്നും ഭൂപേന്ദ്ര തോമർ അഭിമുഖത്തിൽ പറഞ്ഞു. സംഘടനയുടെ പ്രവർത്തകരുടെ കുടുംബച്ചെലവുകളും കേസുകളുമായി ബന്ധപ്പെട്ട നിയമച്ചെലവുകളും സംഘടന വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കെതിരെ അൻപതിലധികം കേസുകൾ നിലവിലുണ്ടെന്നും അതിൽ ഭയമില്ലെന്നും ഭൂപേന്ദ്ര തോമർ അവകാശപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ പേരിൽ അയ്യായിരം കേസുകൾ വന്നാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തവും തങ്ങൾക്കാണെന്ന് ഭൂപേന്ദ്ര തോമർ അവകാശപ്പെട്ടു. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ചിന്താഗതിക്കാരും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും അവർക്കെതിരായ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
നിങ്ങള്‍ ഈ നഗരത്തെ നശിപ്പിക്കുകയാണ്, കയ്യില്‍ തോക്കുമായി മയക്കുമരുന്നു വിൽപന കേന്ദ്രത്തിലേക്ക് കയറിചെന്ന് ബംഗ്ലാദേശ് മന്ത്രി, ആറുപേരെ പിടികൂടി
18 Oct 2026
BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026