BREAKING NEWS

നിയമനം നടത്തിയിട്ട് ഒരാഴ്ചമാത്രം; പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി ട്രംപ്; നടപടി ബാർ പരീക്ഷ പാസായിട്ടില്ലെന്ന വിവാദങ്ങളെ തുടർന്ന്

· · 1 min read
Share: Copied!

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ കാറ്റി സക്കറിയ സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ടുകൾ. നിയമപരമായ യോഗ്യതകളെക്കുറിച്ചും ബാർ പരീക്ഷ പാസായതുമായി ബന്ധപ്പെട്ടും ഉയർന്ന വിവാദങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണച്ച് മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കാറ്റിയെ കഴിഞ്ഞയാഴ്ചയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ, അഭിഭാഷക യോഗ്യതയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ വിവാദമായതോടെ മാധ്യമങ്ങളിൽനിന്ന് കടുത്ത വിമർശനം ഉയർന്നു.

താൻ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കാറ്റി നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കയിലെ ഒരു സംസ്ഥാനത്തും അവർ അഭിഭാഷകയായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ബാർ പരീക്ഷ പാസായിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ബാർ പരീക്ഷ പാസായെന്ന് ആദ്യം അവകാശപ്പെട്ട കാറ്റി പിന്നീട് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

വിവാദങ്ങൾ ശക്തമായതോടെ പ്രസിഡന്റ് ട്രംപ് തന്നെ പിന്മാറാൻ നിർദേശിച്ചതായാണ് മാധ്യമവാർത്തകൾ. ഏതാനും ദിവസങ്ങൾ മാത്രമാണ് കാറ്റി സ്ഥാനത്തിരുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലാവധികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പുതിയ പ്രസ് സെക്രട്ടറിയെ നിയമിക്കുന്ന കാര്യത്തിൽ തിടുക്കമില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.