BREAKING NEWS

പുതുതായി ആരംഭിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം, ഒരാള്‍ മരിച്ചു, 18 പേര്‍ ചികിത്സയി, ഒരാളുടെ നില ഗുരുതരം

· · 1 min read
Share: Copied!

മലപ്പുറം: വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.

ഒക്ടോബർ 3 മുതൽ 18 വരെ പുതിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. പതിനൊന്നാം തീയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ക്വാഡുകളെ ഉപയോഗിച്ച് പഞ്ചായത്തുകൾ വീടുകൾ തോറും കയറി തുടങ്ങി. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വണ്ടൂർ നഗരത്തിലെ റസ്റ്ററന്റുകൾ, കൂൾബാർ, കന്റീൻ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പരിശോധന നടത്തി.

നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ, ജെ.എ.നുജൂമിന്റെ നേതൃത്വത്തിൽ 2 സ്ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സെക്രട്ടറി വൈ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു.

BREAKING NEWS
മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026
BREAKING NEWS
സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനൽ കേസ്, വിമര്‍ശനവുമായി ആര്‍ ശ്രീലേഖ
17 Oct 2026
BREAKING NEWS
ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു, പിന്നാലെ പൊട്ടിത്തെറി, ബൈക്കുകാരന് ദാരുണാന്ത്യം
17 Oct 2026