BREAKING NEWS

മരിക്കും മുമ്പ് ഓഫീസിലേയ്ക്ക് പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഇ-മെയിലിൽ അയച്ചു; പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കി; ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

· · 1 min read
Share: Copied!

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്‌ലം (30), ഭാര്യയും മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുമായ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ ബാദ്‌ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് വ്യാഴാഴ്ച സംഭവം നടന്നത്.

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്‌ലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അസ്‌ലം.

സംഭവത്തിന് മുമ്പ് അസ്‌ലം തന്റെ പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. സംഭവവിവരം പിതാവിനെയും വീട്ടുടമയെയും അറിയിക്കണമെന്ന് ഇ-മെയിലിൽ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാദ്‌ഷാപ്പൂർ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അസ്‌ലമിന്റെ ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇ-മെയിൽ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാദ്‌ഷാപ്പൂർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇൻസ്‌പെക്ടർ മനോജ് കുമാർ അറിയിച്ചു.

 

BREAKING NEWS
‘തിരംഗ മാർച്ചിൽ നിന്നും പിന്മാറണം, നടത്തരുത്’; അഭിജീത് ദിപ്‌കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ്; നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുത്, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പ്
16 Oct 2026
BREAKING NEWS
ക്ലാസ് മുറികൾ കൈയ്യടക്കി കുരങ്ങുകൾ; പഠിപ്പ് മുടങ്ങുന്നു, കുട്ടികളുടെ ഉച്ചഭക്ഷണവും പാത്രങ്ങളും തട്ടിയെടുക്കുന്നു; തൊട്ടടുത്ത ആശുപത്രിയിലും ശല്യം; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
16 Oct 2026
BREAKING NEWS
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ 49കാരൻ കുഴഞ്ഞുവീണു മരിച്ചു
16 Oct 2026
BREAKING NEWS
’പിണറായിയ്ക്ക് വിളി വന്നു’; സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം; കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യം
16 Oct 2026