BREAKING NEWS

’പിണറായിയ്ക്ക് വിളി വന്നു’; സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം; കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യം

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചു. അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം.

പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ കേസിൽ വിജിലൻസ് അന്വേഷണം മുന്നോട്ടുപോകുകയാണ്.

ഇ.ഡി നോട്ടിസ് കൂടി വന്നതോടെ സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യമാണ് പിണറായി വിജയനുള്ളത്.

അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നാണ് സുപ്രീംകോടതി നൽകിയ സൂചന. കേസ് ഒക്ടോബർ 26-നോ 27-നോ പരിഗണിച്ചേക്കും.

 

BREAKING NEWS
മരിക്കും മുമ്പ് ഓഫീസിലേയ്ക്ക് പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഇ-മെയിലിൽ അയച്ചു; പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കി; ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
16 Oct 2026
BREAKING NEWS
പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിഞ്ഞു, സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു, സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട- സി പി ജോണ്‍
16 Oct 2026
BREAKING NEWS
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു, മകൾക്ക് മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ 'ജീലാനി തങ്ങൾ' അറസ്റ്റിൽ
16 Oct 2026
BREAKING NEWS
ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോ‍ഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ
16 Oct 2026