BREAKING NEWS

ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോ‍ഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ

· · 1 min read
Share: Copied!

കാസർകോട്: തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ, വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയായ അഴീക്കോട്, തോപ്പിൽ വീട്ടിൽ നസീമിന്റെ മകൻ ടി.എം അബ്ദുൽ നിഹാൽ (15) ആണ് മരിച്ചത്.

ബുധനാഴ്‌ച വൈകിട്ട് ആറര മണിയോടെയാണ് വിദ്യാർഥി കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്തത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തേക്കു കാണാതെ വന്നതോടെ ഇന്നലെ രാത്രി എട്ടുമണിക്ക് ലോഡ്‌ജിലെ ജീവനക്കാരൻ റൂമിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാവിലെ ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് വഴിയാണ് മരിച്ചത് അബ്ദുൽ നിഹാൽ ആണെന്ന് തിരിച്ചറിഞ്ഞത്.

ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും

BREAKING NEWS
മരിക്കും മുമ്പ് ഓഫീസിലേയ്ക്ക് പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഇ-മെയിലിൽ അയച്ചു; പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കി; ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
16 Oct 2026
BREAKING NEWS
പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിഞ്ഞു, സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു, സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട- സി പി ജോണ്‍
16 Oct 2026
BREAKING NEWS
’പിണറായിയ്ക്ക് വിളി വന്നു’; സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം; കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യം
16 Oct 2026
BREAKING NEWS
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു, മകൾക്ക് മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ 'ജീലാനി തങ്ങൾ' അറസ്റ്റിൽ
16 Oct 2026