BREAKING NEWS

പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിഞ്ഞു, സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു, സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട- സി പി ജോണ്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയത് പ്രിയദര്‍ശിനി പദ്ധതിയുടെ വരവോടെയല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. പ്രിയദര്‍ശിനി വന്നതോടെ സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട. പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിയുകയായിരുന്നു. 14 കോടി യാത്രകളാണ് കെഎസ്ആര്‍ടിസിയിലൂടെ നടന്നത്. സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു.

എന്നാല്‍ ആ വിജയത്തിന്റെ ഇരകളായി സ്വകാര്യബസ് മുതലാളിമാര്‍ മാറണമെന്ന അഭിപ്രായം സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ‘2001 മുതല്‍ പ്രിയദര്‍ശിനി തുടങ്ങുന്ന കാലം വരെയുള്ള സ്വകാര്യബസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ മറുപടി. ഇക്കാലയളവില്‍ സ്വകാര്യബസ് 19,000 എന്നത് 13,000 ആയി കുറഞ്ഞു. 18 ശതമാനം ബസുകളുടെ കുറവ് പ്രിയദര്‍ശിനിക്ക് മുമ്പ് തന്നെ സംഭവിച്ചിരുന്നു. നികുതി ആയിരുന്നു പ്രശ്‌നം.

എന്നാല്‍ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ബജറ്റില്‍ നികുതി 50 ശതമാനമായി സര്‍ക്കാര്‍ കുറച്ചു. പ്രതിസന്ധി നേരിടുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന സമീപനം അല്ല സര്‍ക്കാരിന്റേത്’, എന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലം സ്വകാര്യ ബസ് മേഖലയ്ക്കും കെഎസ്ആര്‍ടിസിയ്ക്കും വലിയ വെല്ലുവിളിയായിരുന്നു. കൊവിഡ് കഴിഞ്ഞ് 2020 മുതലുള്ള കണക്കെടുത്താൽ സ്വകാര്യബസുകളുടെ എണ്ണത്തിൽ 16 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 7588 ബസില്‍ നിന്നും 5700 ആയി കെഎസ്ആര്‍ടിസിയും ചുരുങ്ങി. പൊതുഗതാഗതമാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന ബോധ്യത്തില്‍ പരസ്പരം പൂരകങ്ങളായി കെഎസ്ആര്‍ടിസിയും സ്വകാര്യബസും പ്രവര്‍ത്തിക്കണം എന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026