BREAKING NEWS

ബോസ് വിദേശി? സിനഗോഗ് ആക്രമണ കേസ് പ്രതി മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായി, ദൃശ്യങ്ങൾ കാണാമറയത്തുള്ള ബോസിന് അയച്ചുനൽകി, ആക്രമണത്തിനു പ്രതിഫലം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസി വഴി, ആയുധങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞു, തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

· · 1 min read
Share: Copied!

കൊച്ചി: കൊച്ചി സിനഗോഗ് ആക്രമണ കേസ് പ്രതി എബിൻ മുൻപു മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന് കണ്ടെത്തൽ. മൂവാറ്റുപുഴയിലും ആക്രമണം താനാണ് നടത്തിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റ് ചില സ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിനുള്ള പരിശീലനമാണ് ഇവിടെ നടന്നതെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. അതേസമയം മൂവാറ്റുപുഴയിലെ ആക്രമണത്തിന്റെ ദൃശ്യങ്ങളും ബോസ് എന്ന് വിളിക്കുന്ന ആൾക്ക് അയച്ചു നൽകിയിട്ടുണ്ട്. എന്നാൽ ബോസിനെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് എബിൻ പറയുന്നത്.

അതേസമയം എബിൻ മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിന് നേരെയായിരുന്നു ആദ്യം ആക്രമണം നടത്തിയത്. ഇയാൾ ആയുധങ്ങൾ സംബന്ധിച്ച് ഇന്റർനെറ്റിൽ തെരഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ തേടി ടെലഗ്രാമിന് പോലീസ് കത്ത് നൽകിയിരിക്കുകയാണ്. തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിൻ പോളിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.

എബിനെ കസ്റ്റഡിയിൽ എടുത്ത് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിരങ്ങൾ ലഭിച്ചത്. ഇയാൾ ആക്രമണം നടത്തിയ ദൃശ്യങ്ങൾ അയച്ച് നൽകി ക്രിപ്‌റ്റോ കറൻസി വഴി പണം നേടിയിരുന്നതായാണ് വിവരം. കേസിൽ രൂപീകരിച്ച അന്വേഷണ സംഘം ഇന്നലെ എബിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പിന്നാലെ ഇയാളെ ചോദ്യം ചെയ്തതിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.

എന്നാൽ ആയുധങ്ങൾ ഉൾപ്പെടെയുള്ളവ തിരഞ്ഞതിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. ടെലിഗ്രാമിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്തി അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്. ടെലിഗ്രാം ചാറ്റുകളാണ് പ്രധാനമായും ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നത്. ബോസ് എന്ന ആളുമായി ഇയാൾ നിരന്തരം ചാറ്റുകൾ നടത്തിയിരുന്നു. ബോസ് എന്ന ആൾ വിദേശ പൗരനാണെന്ന് എൻഐഎ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ വിവരശേഖരണത്തിന് ശേഷമാകും എൻഐഎ ഇയാളെ ചോദ്യം ചെയ്യുക.

BREAKING NEWS
വനിതാ പോലീസുദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, വാഹനം കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പ്രധാന പ്രതി പിടിയിൽ
16 Oct 2026
BREAKING NEWS
അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനൊപ്പം നിൽക്കും, അത് നമ്മുടെ അയൽരാജ്യമാണ്, വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോട് ബി.ജെ.പി നേതാക്കൾക്ക് ഇത്രയേറെ സ്നേഹമുണ്ടോയെന്ന് പ്രതിപക്ഷം
16 Oct 2026
BREAKING NEWS
വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്തി...
16 Oct 2026
BREAKING NEWS
മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്, നമ്മളെന്തിന് മാസപ്പടിക്കാര്‍ക്ക് ദാനം നല്‍കണം?? തോറ്റവരുടെ നാറ്റമെന്തിന് കോണ്‍ഗ്രസിന്റെ ഖദറില്‍ വാരിത്തേക്കണം?? മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം, സര്‍ക്കാരിനെ വിമര്‍ശിച്ച് ജിന്റ...
16 Oct 2026